വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

NewsDesk
വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സ്

 സാംസ്‌ക്കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലം വാസ്തുവിദ്യയില്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ എന്ന ഈ കോഴ്‌സിന്റെ കാലദൈര്‍ഘ്യം ഒരു വര്‍ഷമാണ്.  അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത.  സിവില്‍/ആര്‍ക്കിടെക്ചര്‍/ക്വാണ്ടിറ്റി സര്‍വേയിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ പോളിടെക്‌നിക് ഡിപ്ലോമ ഉളളവരെയും പ്രവേശനത്തിന് പരിഗണിക്കും. ആകെ സീറ്റുകളുടെ എണ്ണം -300, കോഴ്‌സ്ഫീസ് ജി.എസ്.ടി ഉള്‍പ്പെടെ 17,700 രൂപയാണ്.


    പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന് ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിഓര്‍ഡര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പിന്‍:689533, പത്തനംതിട്ട എന്ന വിലാസത്തില്‍ അയയ്ക്കണം.  www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. സാക്ഷ്യപ്പെടുത്തിയ ആവശ്യമായ രേഖകളും, 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറും സഹിതമുളള അപേക്ഷകള്‍ 31 നകം ലഭിക്കണം.

Read more topics: vastu vidya
correspondence course in vastu vidya

RECOMMENDED FOR YOU:

no relative items