കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജി.എസ്.ടി പരിശീലനവുമായി അസാപ്

NewsDesk
കൊമേഴ്‌സ് ബിരുദധാരികള്‍ക്ക് ജി.എസ്.ടി പരിശീലനവുമായി അസാപ്

ജി.എസ്.ടി യിലേക്ക് യുവതലമുറയെ സജ്ജരാക്കാന്‍ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) പ്രത്യേക നൈപുണ്യവികസന പദ്ധതിക്ക് രൂപം നല്‍കി. 2017 ല്‍ ബി.കോം, എം.കോം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി ജി.എസ്.ടി കണ്‍സള്‍ട്ടന്റ,് വിദഗ്‌ദ്ധോപദേശകരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക് അനുസരിച്ചുള്ള ലെവല്‍ നാലില്‍ ഉള്‍പ്പെടുന്ന കോഴ്‌സാണിത്. ബി.എഫ്.എസ്.ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കോഴ്‌സ് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പരിശീലന സ്ഥാപനമായ ബി.എസ്.ഇ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.

100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സും 150 മണിക്കൂര്‍ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി സംബന്ധിതമായ എല്ലാ രേഖകളും നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ലഭിക്കും. കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായി ആഗസ്റ്റ് ഏഴുവരെ സമര്‍പ്പിക്കാം. വിശദവിവരങ്ങളും അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ വിവരങ്ങളും www.asapkerala.gov.in ല്‍ ലഭിക്കും

GST practice for commerce degree holders in asap

RECOMMENDED FOR YOU:

no relative items