യൂട്യൂബ് ക്ലിപ്സ് , 5-60 സെക്കന്‍റ് ക്ലിപ്സ് ഷെയർ ചെയ്യാനുള്ള ഒപ്ഷനുമായി യൂട്യൂബ്

NewsDesk
യൂട്യൂബ് ക്ലിപ്സ് , 5-60 സെക്കന്‍റ്  ക്ലിപ്സ് ഷെയർ ചെയ്യാനുള്ള ഒപ്ഷനുമായി യൂട്യൂബ്

യൂട്യൂബ് ഷോർട്ട്സിന് പിന്നാലെ പുതിയ ഫീച്ചറുമായി യൂട്യൂബ് എത്തുന്നു. ക്ലിപ്സ് എന്നാണ് പുതിയ സേവനം. ടിക്ടോക്കുമായി മത്സരിക്കുന്നതിനായി അടുത്തിടെ യൂട്യൂബ് ഷോർട്ട്സ് എന്ന ചെറുവീഡിയോകൾ പങ്കുവയ്ക്കുന്നതിനുള്ള സംവിധാനം യൂട്യൂബ് കൊണ്ടുവന്നിരുന്നു.

പുതിയ ക്ലിപ്സ് അഞ്ച് മുതൽ 1 മിനിറ്റ് വരെ മാത്രം ദൈർഘ്യമുളള വീഡിയോ ക്ലിപ്പുകൾ ലിങ്കുകളായി മറ്റ് പ്ലാറ്റ്ഫോമുകൾ വഴി പങ്കുവയ്ക്കുന്നതിന് സഹായിക്കുന്നു. ലൈവി വീഡിയോകളും ഈ രീതിയിൽ പങ്കുവയ്ക്കാനാവും. ക്ലിപ്സ് ഉപയോഗിച്ച് ചെറിയ വീഡിയോ ബിറ്റുകൾ ഷെയർ ചെയ്യാനാവും.

എങ്ങനെ യൂട്യൂബ് ക്ലിപ് ഷെയർ ചെയ്യാം

യൂട്യൂബിൽ വീഡിയോ പ്ലെയറിന് താഴെ ഇതിനായി പ്രത്യേകം ബട്ടണുണ്ടാവും. കത്രികയുടെ ആകൃതിയിലുള്ളതാവും ബട്ടണുകൾ. ഈ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ക്രിയേറ്റ് ക്ലിപ് എന്ന് വരും. കാണുന്ന വീഡിയോയിൽ നിന്നും 5 മുതൽ 60സെക്കന്‍റ് വരെയുള്ള ഭാഗം ഇതുപയോഗിച്ച് സെലക്ട് ചെയ്തെടുക്കാം.  ഈ ക്ലിപ്പിന് ഒരു പേര് നൽകി ഷെയർ ബട്ടൺ ക്ലിക്ക് ചെയ്യാം. 

തുറന്നുവരുന്ന വിൻഡോയിലെ ഷെയറിംഗ് ഓപ്ഷനുകൾ ഉപയോഗിക്കാം. 

യൂട്യൂബ് ഡെസ്ക്ടോപ്പിലും, ആൻഡ്രോയിഡ് ആപ്പിലും ലഭ്യമാകും. ക്ലിപ്സ് അടുത്തുതന്നെ പബ്ലിക് ആക്കും. ഇതോടെ എല്ലാ യൂസേഴ്സിനും ഉപയോഗിക്കാനാവും. നിലവിൽ ഐഓഎസ് ഉപയോക്താക്കൾക്ക് ലഭ്യമല്ലെങ്കിലും യൂട്യൂബ് ഉടൻ തന്നെ ആപ്പിള്‍ ഡിവൈസുകൾക്കായി പുതിയ സംവിധാനം ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
 

youtube will soon let to share 5 to 60 seconds video clips

RECOMMENDED FOR YOU: