എയർടെൽ വിങ്ക് മ്യൂസികിൽ നവരാത്രി സംഗീത നിശ

NewsDesk
എയർടെൽ വിങ്ക് മ്യൂസികിൽ നവരാത്രി സംഗീത നിശ

കോവിഡ് 19 പശ്ചാത്തലത്തിൽ ദസറ ആഘോഷങ്ങളുടെ ആവേശം നഷ്ടമാകാതിരിക്കാനായി ഇന്ത്യയിലെ ഒന്നാം നമ്പർ മ്യൂസിക് ആപ്പായ എയർടെല്‍ വിങ്ക് ഒമ്പതു ദിവസം നീണ്ടുനിൽക്കുന്ന ഓൺലൈൻ കച്ചേരി പരമ്പര. 

മിക്ക സിങ്, കിന്‍ജല്‍ ദേവ്, സച്ചില്‍ -ജിഗര്‍ തുങ്ങിയ പ്രമുഖ സംഗീതജ്ഞരെയെല്ലാം പരമ്പരയില്‍ അണിനിരക്കുന്നു. പ്രത്യേകം തയ്യാറാക്കിയ ലൈവ് പരിപാടി 17 മുതല്‍ 25വരെ എല്ലാ ദിവസവും വിങ്ക് മ്യൂസിക്കില്‍ രാത്രി ഏഴു മുതല്‍ എട്ടുവരെയായിരിക്കും സ്ട്രീമിങ്.

ഉപയോക്താക്കള്‍ക്ക് കലാകാരന്മാരുമായി സംവദിക്കാനും ഗാനങ്ങള്‍ ആവശ്യപ്പെടാനും സന്ദേശങ്ങള്‍ അയക്കാനും തല്‍സമയം അവസരമുണ്ടാകും. 

എയര്‍ടെല്‍ വരിക്കാര്‍ അല്ലാത്തവര്‍ക്കും വിങ്ക് മ്യൂസിക്കിലെ നവരാത്രി സംഗീത നിശ ആസ്വദിക്കാം. ഐഒഎസ്,ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ വിങ്ക് മ്യൂസിക്ക് ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി. എയര്‍ടെല്‍ താങ്ക്‌സ്, വിങ്ക് മ്യൂസിക്ക് പ്രീമിയം വരിക്കാര്‍ക്ക് സൗജന്യമായി ലഭിക്കും. അല്ലാത്തവര്‍ക്ക് ഒമ്പതു കച്ചേരിക്കുമായി ഒരു മാസത്തേക്ക് വിങ്ക് പ്രീമിയം 29 രൂപയ്ക്കു ലഭ്യമാകും.

വിങ്ക് മ്യൂസിക്കില്‍ നിന്നുള്ള മറ്റൊരു നൂതന സംരംഭമാണിതെന്നും ഉപയോക്താക്കള്‍ക്ക് ഉല്‍സവ ലഹരി നഷ്ടപ്പെടാതെ സ്പര്‍ശന രഹിതമായി വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് കച്ചേരി ആസ്വദിക്കാനുള്ള അവസരമാണ് വിങ്ക് ഉറപ്പാക്കുന്നതെന്നും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, എല്ലാവരെയും നവരാത്രി ഉല്‍സവ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറും വിങ്ക് സിഇഒയുമായ ആദര്‍ശ് നായര്‍ പറഞ്ഞു

wynk music announces Navratri Nights online concert series

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE