ഫ്‌ലിപ്പ്കാര്‍ട്ടില്‍ വുമണ്‍സ് ഡെ സെയില്‍: ഫോണുകള്‍ക്ക് ഡിസ്‌കൗണ്ട് , മറ്റു ഓഫറുകള്‍

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടില്‍ വുമണ്‍സ് ഡെ സെയില്‍:  ഫോണുകള്‍ക്ക് ഡിസ്‌കൗണ്ട് , മറ്റു ഓഫറുകള്‍

ലോക വനിതാദിനത്തിന്റെ ഭാഗമായി ഫ്‌ലിപ്പ് കാര്‍ട്ടില്‍ മാര്‍ച്ച് 7, മാര്‍ച്ച് 8 തീയ്യതികളില്‍ വനിതാദിന സെയില്‍. രണ്ട് ദിവസം നീളുന്ന വുമണ്‍സ് ഡേ 2019 സെയിലിന്റെ ഭാഗമായി ഹോണര്‍ 9എന്‍, നോക്കിയ 6.1പ്ലസ്, സാംസങ് ഗാലക്‌സി നോട്ട് 8, വിവോ വി9 പ്രോ എന്നീ ഫോണ്‍ ബ്രാന്റുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പോകോ എഫ് 1, സാംസങ് ഗാലക്‌സി എസ്8,മോട്ടറോള വണ്‍ പവര്‍ എന്നിവയും ഡിസ്‌കൗണ്ട് പ്രൈസില്‍ ല്ഭ്യമാകും. ഇലക്ട്രോണിക് ഉല്പന്നങ്ങള്‍ക്കും ആസസറീസിനും 80ശതമാനം ഡിസ്‌കൗണ്ട്- ലാപ്‌ടോപ്പ്, ഹെഡ് ഫോണുകള്‍, സ്പീക്കര്‍, ക്യാമറ, പവര്‍ബാങ്ക് എന്നിവ ഉള്‍പ്പെടെ. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനു വേണ്ടി ബജാജ് ഫിന്‍സെര്‍വുമായി കരാറായിട്ടുണ്ട്. 


മൊബൈല്‍ ഫോണുകള്‍ക്കുള്ള ഫ്‌ലിപ്പ്കാര്‍ട്ട് വനിതാദിന സെയില്‍ ഓഫറുകള്‍
ഫ്‌ലിപ്പ്കാര്‍ട്ടിലെ വനിതാദിന സെയിലിന്‍രെ ലാന്‍ഡിംഗ് പേജ് പ്രകാരം, ഹോണര്‍ 9എന്‍ 9999രൂപയ്ക്ക് ലഭിക്കും. ലോഞ്ചിംഗ് വില 11,999രൂപയായിരുന്നു.നോക്കിയ 6.1 പ്ലസ് 15499രൂപ വിലയുണ്ടായിരുന്നത് സെയിലില്‍ 13,999രൂപയ്്ക്ക് ലഭിക്കും. വിവോ വി 9 പ്രോ 13,990രൂപയ്ക്ക് ലഭ്യമാകും. 15,990 ആയിരുന്നു ലോഞ്ചിംഗ് വില. ലിസ്റ്റഡ് ഓഫറുകള്‍ കൂടുതല്‍ വിശദമായി അറിയാന്‍ മൊബൈല്‍ ബ്രൗസറില്‍ ഫ്‌ലിപ്പ്കാര്‍ട്ട വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ഫ്‌ലിപ്പ്കാര്ട്ട് ആപ്പ് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. ഫ്‌ലിപ്പകാര്‍ട്ട് ഡെസ്‌കോ്പ്പ് വെബ്‌സൈറ്റില്‍ മുമ്പ് പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഇ്‌പ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്.


ഫോണുകള്‍ക്കുള്ള ഓഫറുകള്‍ക്ക് പുറമെ വുമണ്‍സ് ഡെ സെയിലില്‍ ലാപ്‌ടോപ്പുകളുടെ സ്റ്റാര്‍്ട്ടിംഗ് വില 12990 രൂപയാക്കിയിട്ടുണ്ട്. 70ശതമാനം ഡിസ്‌കൗണ്ട് ഹെഡ്‌ഫോണുകള്‍ക്കും, സ്പീക്കറുകള്‍ക്കും കൂടാതെ 2999രൂപയില്‍ തുടങ്ങുന്ന ടാബ്ലറ്റുകള്‍ക്കും. ക്യാമറ, പവര്‍ബാങ്ക്, സ്മാര്‍്ട്ട സ്പീക്കറുകള്‍ എന്നിവയ്ക്കും ഡിസ്‌കൗണ്ട് ഓഫറുണ്ട്. ടിവി ഹോം അപ്ലയന്‍സസ് എന്നിവയ്ക്ക് 75ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകും.


ഓഎംജി ഡീല്‍സില്‍ ഓരോ മണിക്കൂറിലും ഓഫറുകള്‍ പ്രഖ്യാപിക്കും. ഓരോ 8മണിക്കൂര്‍ കൂടുമ്പോഴും ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളും പ്രൈസ് ക്രഷും. നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഡെബിറ്റ്കാര്‍ഡ് ഇഎംഐ സപ്പോര്‍ട്ട്, ബജാജ് ഫിന്‍സെര്‍വ് ഇഎംഐ നെറ്റ്വര്‍ക്ക് കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ എന്നിവയും ലഭ്യമാണ്.
 

womens day sale on flipkart

RECOMMENDED FOR YOU: