വാട്‌സ്അപ്പ ബിസിനസില്‍ ഫേസ്ബുക്ക് പേജിലെ വിവരങ്ങള്‍ ലിങ്ക് ചെയ്യിക്കാനാകും

NewsDesk
വാട്‌സ്അപ്പ ബിസിനസില്‍ ഫേസ്ബുക്ക് പേജിലെ വിവരങ്ങള്‍ ലിങ്ക് ചെയ്യിക്കാനാകും

വാട്ട്‌സ്അപ്പ് ബിസിനസ് യൂസേഴ്‌സിന് ഇനി അവരുടെ അക്കൗണ്ട് കമ്പനി ഫേസ്ബുക്ക് പേജുമായി ലിങ്ക് ചെയ്യാനാവും. ആവശ്യമുള്ള കാര്യങ്ങള്‍ നേരിട്ട് സിങ്ക് ചെയ്യാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ആന്‍ഡ്രോയിഡ് ഐഓഎസ് ഉപയോക്താക്കള്‍്കക് പുതിയ ഫീച്ചര്‍ ലഭ്യമാണ്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. വാട്ട്‌സ് അപ്പ് ബിസിനസ് 2018ലാണ് ആരംഭിച്ചത്. ചെറുകിട വ്യവസായികള്‍ക്ക് കസ്റ്റമേഴ്‌സിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള സൗകര്യമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചു. ആദ്യം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഒരു വര്‍ഷത്തിന് ശേഷം വാട്ട്‌സ് അപ്പ് ബിസിനസ് ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാക്കി.


പുതിയ ഫേസ്ബുക്ക് ലിങ്ക് അപ്‌ഡേറ്റ്, വാട്ട്‌സ് അപ്പ് ബിസിനസ് യൂസേഴ്‌സിന് ഫേസ്ബുക്ക് പേജിലുള്ള കമ്പനി ഡീറ്റെയില്‍സ് നേരിട്ട് വാട്‌സ് അപ്പ് അക്കൗണ്ടിലേക്ക് സിങ്ക് ചെയ്യിക്കാനാവും. 

ഫേസ്ബുക്ക് പേജ് ലിങ്ക് ചെയ്ത് വിവരങ്ങള്‍ സിങ്ക് ചെയ്യിക്കാനായി, വാട്ട്‌സ് അപ്പ ബിസിനസ് യൂസേഴ്‌സ് സെറ്റിംഗ്‌സ് > ലിങ്ക് അക്കൗണ്ട്്‌സിലേക്ക് പോവേണ്ടതാണ്. പുതിയ അപ്‌ഡേറ്റ് യൂസേഴ്‌സിന് ബിസിനസിന് ഒന്നില്‍ കൂടുതല്‍ കാറ്റഗറി സെലക്ട് ചെയ്യാനും സാധിക്കും. സെറ്റിംഗ്‌സ് - ബിസിനസ് പ്രൊഫൈല് - എഡിറ്റ് പ്രൊഫൈല്‍ - കാറ്റഗറീസ്. വാട്‌സ് അപ്പ് ബിസിനസ് യൂസേഴ്‌സിന് ലേബലുകള്‍ സെര്‍ച്ച് ചെയ്ത് തിരഞ്ഞെടുക്കാനാവും.


പുതിയ ഫീച്ചര്‍ ലഭിക്കാനായി യൂസേഴ്‌സ് വാട്ട്‌സ് അപ്പ് ബിസിനസിന്റെയും ഫേസ്ബുക്കിന്റേയും പുതിയ വെര്‍ഷനുകള്‍ ഉപയോഗിക്കേണ്ടതാണ്. വെര്‍ഷന്‍ 2.20.67 ആന്‍ഡ്രോയിഡ്. 2.20.51 ഐഒഎസ്.


ലഭ്യമാവുന്നില്ലെങ്കില്‍ ഫേസ്ബുക്ക്, വാട്ട്‌സ് അപ്പ് പുതിയ വെര്‍ഷനുകള്‍ എപികെ മിറര്‍ വഴി ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാം.

 

WhatsApp Business Now Allows Users to Sync Details From Facebook Pages

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE