വൊഡാഫോണ്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍

NewsDesk
വൊഡാഫോണ്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍

വൊഡാഫോണ്‍ 139രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാന്‍ ഇറക്കിയിരിക്കുന്നു. 5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, എഫ് യു പി ഇല്ലാതെ, 100എസ്എംഎസ് നിത്യവും എന്നിങ്ങനെയാണ് ഓഫര്‍. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ 28ദിവസം വാലിഡിറ്റിയോടെ ഈ പ്ലാന്‍ ലഭ്യമാകും. ടെല്‍കോ 999രൂപയുടെ ദീര്‍ഘനാള്‍ വാലിഡിറ്റിയോടെയുള്ള പ്ലാന്‍ അവതരിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. 12ജിബി ഡാറ്റ, 100എസ്എംഎസ് നിത്യവും, അണ്‍ലിമിറ്റഡ് കോളുകള്‍, 365ദിവസം വാലിഡിറ്റി. 

വൊഡാഫോണ്‍ 139രൂപയുടെ പ്രീപെയഡ് റീചാര്‍ജ്ജ് പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളിലെ ലഭ്യമാകൂ. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കിളുകളില്‍ തന്നെ ചുരുക്കം ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ പ്ലാന്‍ കാണിക്കൂ. ടെലികോം ടോക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതനുസരിച്ച് 139രൂപയുടെ പ്ലാനില്‍ 5ജിബി 2ജി/ 3ജി/ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, 100എസ്എംഎസ് നിത്യവും എന്നിങ്ങനെയാണ് ഓഫര്‍. വെബ്‌സൈറ്റില്‍ 139രൂപയുടെ പ്ലാന്‍ പ്രകാരം 2ജിബി ഡാറ്റ 28ദിവസത്തേക്ക് ചില സര്‍ക്കിളുകളില്‍ ലഭിക്കുമെന്നാണ് കാണിക്കുന്നത്.

വൊഡാഫോണ്‍ അടുത്തിടെ 119രൂപയുടെ റീചാര്‍ജ്ജ് പ്ലാനും അവതരിപ്പിച്ചിരുന്നു. 28ദിവസത്തേക്ക് 1ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും ആയിരുന്നു ഓഫര്‍.

vodafones new prepaid plan

RECOMMENDED FOR YOU: