ഇന്ത്യയിൽ 4000 കോടി മുടക്കാനൊരുങ്ങി വിവോയെത്തുന്നു

NewsDesk
ഇന്ത്യയിൽ 4000 കോടി മുടക്കാനൊരുങ്ങി വിവോയെത്തുന്നു

്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരു​ങ്ങുന്നു. 4000 കോടി മുതൽ മുടക്കിലാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാ​ഗമായി നിക്ഷേത്തിന് ഒരുങ്ങുന്നത്.

ഇതുകൂടി വരുന്നതോടെ ഇന്ത്യയിൽ വിവോയുടെ രണ്ടാമത്തെ പ്ലാറ്റാകും. ഉത്തർ പ്രദേശിൽ സ്ഥാപികതമാകുക .

2014 നാണ് ഇത്യൻ വിപണിയിലേക്ക് വിവോ എത്തിയത്.  നിലവിൽ ജെക്കാർത്തയിലാണ് ഇത് ഉളളത്. ഇന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണ് ഉത്തർ പ്രദശിലേത്. പുതിയ പ്ലാന്റ് വരുന്നതോടെ വിപണിയിൽ മൊബൈലുകൾക്ക് വിലക്കുറവ്,. ആളുകൾക്ക് ജോലി എന്നിവ ലഭിക്കുന്നതായിരിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. 

ഇന്ത്യ ഞങ്ങളെ  സംബന്ധിച്ചിടത്തോളം ഒരു പ്രധാന വിപണിയാണെന്നും വിവോ അധികൃതർ വ്യക്തമാക്കി. ഇന്ന് ഇന്ത്യയിൽ ഞങ്ങൾ  വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക്  പ്രവേശിച്ചുകൊണ്ട് ഞങ്ങളുടെ പ്രതിബദ്ധതയെ വീണ്ടും ഊട്ടിയുറപ്പിക്കുകയാണെന്നും . കൂടാതെ, പുതിയ പ്ലാന്റ്  വരുമ്പോൾ അവിടെ ഉയർന്ന ഗുണമേന്മയുള്ള ജോലിയും, പരിശീലന അവസരങ്ങളും നൽകുക വഴി ചുറ്റുമുള്ള പ്രദേശത്തിന് വലിയ ആനുകൂല്യം നൽകുമെന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് വിവോ ഇന്ത്യ ബ്രാൻഡ് സ്ട്രാറ്റജി ഡയറക്ടർ നിപുൺ  മാര്യ  വ്യക്തമാക്കി.

vivo to invest 4000 crores in Indian market

RECOMMENDED FOR YOU: