ട്വിറ്റര്‍ വോയ്‌സ് ട്വീറ്റ് അവതരിപ്പിച്ചു, തുടക്കത്തില്‍ ഐഓഎസ് യൂസേഴ്‌സിന് മാത്രം

NewsDesk
ട്വിറ്റര്‍ വോയ്‌സ് ട്വീറ്റ് അവതരിപ്പിച്ചു, തുടക്കത്തില്‍ ഐഓഎസ് യൂസേഴ്‌സിന് മാത്രം

ട്വിറ്റര്‍ പുതിയ ഫീച്ചര്‍ ടെസ്റ്റിംഗിലാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചു. യൂസേഴ്‌സിന് അവരുടെ വോയ്‌സിലൂടെ ട്വീറ്റ് ചെയ്യാം എന്നതാണ് പുതിയ ഫീച്ചര്‍. ഒരു ട്വീറ്റില്‍ 140സെക്കന്റ് ഓഡിയ ക്യാപ്ചര്‍ ചെയ്യാനാവും.


നിലവില്‍ ആപ്പിള്‍ ഐഓഎസ് യൂസേഴ്‌സിന് മാത്രമായാണ് പുതിയ ഫീച്ചര്‍ ലഭ്യമാവുക, അതും ലിമിറ്റഡ് നമ്പര്‍ ഓഫ് യൂസേഴ്‌സിന്. വരും ആഴ്ചകളില്‍ കൂടുതല്‍ ഐഓഎസ് ഉപഭോക്താക്കള്ക്ക് ലഭ്യമാക്കുമെന്നാണ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.

പുതിയ വേവ്‌ലെന്‍ഗ്ത് ഐകണ്‍ , ട്വിറ്റര്‍ കമ്പോസര്‍ സ്‌ക്രീനില്‍, ഉപയോഗിച്ച് യൂസേഴ്‌സിന് വോയ്‌സ് ട്വീറ്റ് ക്രിയേറ്റ് ചെയ്യാനാവും. 

സോഷ്യല്‍മീഡിയ കമ്പനികള്‍ എല്ലാം തന്നെ ഉള്ളടക്കത്തിന്റെ സത്യസന്ധതയില്‍ അനേകം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ മോണിറ്ററിംഗ് സംവിധാനങ്ങള്‍ കൊണ്ടുവന്ന ശേഷം മാത്രമേ എല്ലാവരിലേക്കുമെത്തിക്കുമെന്ന് ട്വിറ്റര്‍ വക്താവ് റീഅട്ടേഴ്‌സിനോട് അറിയിച്ചു.

റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വോയ്‌സ് ട്വീറ്റുകള്‍ ട്വിറ്റര്‍ നിയമമനുസരിച്ച് ചെക്ക ചെയ്ത് വേണ്ട ആക്ഷനുകള്‍ സ്വീകരിക്കും.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE