ആധാര്‍കാര്‍ഡ് : ആധാര്‍കാര്‍ഡിലെ മേല്‍വിലാസം മാറ്റുന്നതെങ്ങനെ?

NewsDesk
ആധാര്‍കാര്‍ഡ് : ആധാര്‍കാര്‍ഡിലെ മേല്‍വിലാസം മാറ്റുന്നതെങ്ങനെ?

ആധാര്‍കാര്‍ഡ് ഇന്ന് എല്ലാത്തിനും ആവശ്യമായി തീര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ പൗരന്മാരുടെ ഐഡന്റിറ്റി ആയിതീരുകയാണ് ആധാര്‍കാര്‍ഡ്. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍, ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍, പുതിയ മൊബൈല്‍ സിം കാര്‍ഡ് ലഭിക്കാന്‍ തുടങ്ങി ബാങ്ക് അക്കൗണ്ട് തുറക്കാന്‍ വരെ ഇന്ന് ആധാര്‍കാര്‍ഡ്  വേണം. പറയേണ്ട കാര്യമില്ലല്ലോ യുഐഡിഎഐ നല്‍കുന്ന ആധാര്‍കാര്‍ഡില്‍ ശരിയായ മേല്‍വിലാസം ആയിരിക്കണമെന്നത്. നമ്മള്‍ ശരിയായ സ്ഥിരം മേല്‍വിലാസം ആധാര്‍കാര്‍ഡില്‍ നല്‍കിയിട്ടില്ലെങ്കില്‍ അല്ലെങ്കില്‍ നല്‍കിയ മേല്‍വിലാസത്തില്‍ തിരുത്തലുകള്‍ വേണമെങ്കില്‍ അത് സാധ്യമാണ്. എളുപ്പം ആധാര്‍കാര്‍ഡിലെ വിവരങ്ങള്‍ മാറ്റാനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടിട്ടുണ്ട്.


ആധാര്‍ അഡ്രസ്സ് എങ്ങനെ ഓണ്‍ലൈനില്‍ മാറ്റാം
ആദ്യം വേണ്ടത് യുഐഡിഎഐ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യുകയാണ്. 

 

  1.  വെബ്‌സൈറ്റില്‍ അ്ഡ്രസ്സ് അപ്‌ഡേറ്റ് റിക്വസ്റ്റ് ഓണ്‍ലൈന്‍് ക്ലിക്ക് ചെയ്യുക. പുതിയ ടാബില്‍ ഒരു വെബ്‌പേജ് തുറന്നുവരും. നിര്‍ദ്ദേശങ്ങള്‍ വായിച്ച ശേഷം താഴെയുള്ള പ്രൊസീഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  2. തുടര്‍ന്ന് ആധാര്‍ നമ്പര്‍ അടിക്കുക. തുടര്‍ന്ന് ടെക്സ്റ്റ് വെരിഫിക്കേഷന്‍ കോഡും അടിക്കുക. അതിനുശേഷം വരുന്ന സ്‌ക്രീനില്‍ രജിസ്്‌ട്രേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി അടിച്ചു കൊടുക്കുക. 
  3. തുടര്‍ന്ന് ആധാര്‍കാര്‍ഡ് അഡ്രസ്സ് ഏരിയ പിന്‍കോഡ്, അല്ലെങ്കില്‍ അഡ്രസ്സ് മാറ്റം ആണോ വേണ്ടതെന്ന് തിരഞ്ഞെടുക്കുക. 
  4.  അടുത്തുവരുന്ന പേജില്‍ ആവശ്യമുള്ള വിവരങ്ങള്‍ ടൈപ്പ് ചെയ്ത് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.
  5.  ആധാര്‍കാര്‍ഡ് അഡ്രസ്സ് വ്യത്യാസം വരുത്താനായി പുതിയ അഡ്രസ്സിന്് ഒരു പ്രൂഫ് നല്‍കേണ്ടതുണ്ട്. ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കും, പാസ്‌പോര്‍ട്ട്, ഇന്‍ഷുറന്‍സ് പോളിസി, ക്രഡിറ്റ് കാര്‍ഡ് സ്‌റ്റേറ്റ്‌മെന്റ്, ടെലിഫോണ്‍ ബില്‍ (ലാന്‍ഡ് ലൈന്‍), പ്രോപ്പര്‍ട്ടി ടാക്‌സ് റെസീപ്റ്റ് എന്നിവയില്‍ ഏതെങ്കിലും നല്‍കാവുന്നതാണ്.
  6.  അടുത്തതായി ബിപിഒ സെര്‍വീസ് പ്രൊവൈഡര്‍ സെലക്ട് ചെയ്യണം. സെര്‍വീസ് പ്രൊവൈഡരുടെ പേരിനു നേരെയുള്ള റേഡിയോ ബട്ടണില്‍ അമര്‍ത്തുകയാണ് വേണ്ടത്. അതിനുശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്താം.

 

എളുപ്പത്തില്‍ തന്നെ ആധാര്‍ അഡ്രസ്സ് ഓണ്‍ലൈനില്‍ മാറ്റാം. എന്നാല്‍ അപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്തു എന്നതു കൊണ്ടുമാത്രം മേല്‍വിലാസം യുഐഡിഎഐ റെക്കോര്‍ഡില്‍ മാറി എന്നു കരുതാനാവില്ല. പുതിയ മേല്‍വിലാസം റെക്കോര്‍ഡ് ചെയ്യും മുമ്പായി ഓതന്റിക്കേഷന്‍ നടത്തുന്നതാണ്. ശരിയായ വിവരങ്ങള്‍ തന്നെ നല്‍കേണ്ടതുണ്ടെന്ന് സാരം. 

How to change permanent address in aadhar card?

RECOMMENDED FOR YOU: