ഇന്ത്യയിലെ എന്റര്പ്രണേഴ്സിനേയും ചെറുകിട വ്യവസായത്തേയും പ്രൊത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്കിന്റെ മെസേജിംഗ് ആപ്പ് വാട്ട്സ് അപ്പ് സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ വാട്സ് അപ്പ് ഗ്രാന്റ് ചലഞ്ച് ആരംഭിച്ചും.
മികച്ച അഞ്ച് സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് $250,000 (ഏകദേശം 1.8കോടി രൂപ) ഗ്രാന്റായി ലഭിക്കും.
മാര്‍ച്ച് 10നകം നിത്യേനയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുതകുന്ന സോഷ്യല്‍-എക്കണോമിക് ഇംപാക്ട് ഉണ്ടാക്കുന്ന ലാര്‍ജ് സ്കെയില്‍ ബിസിനസ്സ് ആശയങ്ങളോ മോഡലുകളോ ചലഞ്ചിലേക്ക് അയക്കാവുന്നതാണ്.
ഒരു വര്‍ഷത്തോളമായി വാട്ട്സ് അപ്പ് (1.3 ബില്ല്യണ്‍ ആഗോളഉപയോക്താക്കളും 200മില്ല്യണിലധികം ഇന്ത്യന്‍ ഉപയോക്താക്കളും) മെസേജിംഗ് അപ്പ് അവരുടെ ബിസിനസ് പ്ലാറ്റഫോമില്‍ പരീക്ഷണങ്ങള്‍ നടത്തുകയാണ്.
വാട്സ് അപ്പ് ബിസിനസ് അപ്ലിക്കേഷന്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനകം തന്നെ ഏകദേശം 5മില്ല്യണിലധികം ഉപയോക്താക്കള്‍ മാസത്തില്‍ ഇത് ഉപയോഗപ്പെടുത്തുന്നു.
ഇന്ത്യയില്‍ 84ശതമാനത്തോളം ചെറുതും മിഡ്സൈസിലുള്ളതുമായ ബിസിനസ്സുകാര്‍ അവരുടെ കസ്റ്റമേഴ്സുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിനായി വാട്സ് അപ്പ് ബിസിനസ്സ് പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തുന്നു.