ജിയോയുടെ 2019ലെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 399രൂപ റീചാര്‍ജ്ജില്‍ 100ശതമാനം ക്യാഷ്ബാക്ക് 

NewsDesk
ജിയോയുടെ 2019ലെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ 399രൂപ റീചാര്‍ജ്ജില്‍ 100ശതമാനം ക്യാഷ്ബാക്ക് 

സബ്‌സ്‌ക്രൈബേഴ്‌സിന് പുതുവത്സര സമ്മാനമായി 100ശതമാനം ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും വാര്‍ത്തകളിലേക്ക്. ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് പുതിയ ഓഫര്‍ ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഈ ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രീ പെയ്ഡ് കസ്്റ്റമേഴ്‌സിന് 399രൂപയുടെ റീചാര്‍ജ്ജിന് 100ശതമാനം ക്യാഷ് ബാക്ക് ആണ് നല്‍കുന്നത്. ജനുവരി 31 2019വരെയാണ് ഓഫര്‍ ലഭ്യമാകുക എന്ന റിലയന്‍സ് വ്യക്തമാക്കിയിട്ടുണ്ട്. എജിയോ(Ajio) എന്ന ഫാഷന്‍ പോര്‍ട്ടലുമായി സഹകരിച്ചാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിലയന്‍സിന്റെ തന്നെ റീടെയില്‍ ഇ കൊമേഴ്‌സ് സൈറ്റാണിത്.

399രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് 399രൂപയുടെ ഒരു എജിയോ കൂപ്പണ്‍ ലഭ്യമാകും, ഇത് 100ശതമാനം ക്യാഷ് ബാക്കിന് തുല്യമാകും. ഈ കൂപ്പണ്‍ എജിയോ ഓഫറില്‍ റെഡീം ചെയ്‌തെടുക്കാം. റിലയന്‍സ് ജിയോ ജിയോ സെലിബ്രേഷന്‍സ് പാക്ക് കൂടുതലായ് 2ജിബി ഡാറ്റ അഞ്ച് ദിവസത്തേക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് നിലവില്‍ വന്നത്.


മൈജിയോ ആപ്പിലെ മൈ കൂപ്പണ്‍സ് സെക്ഷനില്‍ ലഭ്യമാകും. പിന്നീട് ഈ കൂപ്പണ്‍ എജിയോ ആപ്പിലോ വെബ്‌സൈറ്റിലോ ഉപയോഗിക്കാം. 1000രൂപയുടെ മിനിമം പര്‍ച്ചേസിലെ ഉപയോഗിക്കാനാവൂ.


ഡിസംബര്‍ 28,2018ന് ആരംഭിച്ച് ജനുവരി 31,2019ന് അവസാനിക്കുന്നതാണ് ജിയോ ഹാപ്പി ന്യൂഇയര്‍ ഓഫര്‍. മാര്‍ച്ച് 15നോ അതിനു മുമ്പോ ആയി ലഭ്യമാകുന്ന എജിയോ കൂപ്പണ്‍ റെഡീം ചെയ്‌തെടുക്കാം.


റിലയന്‍സ് ജിയോയുടെ ഏറ്റവും വലിയ താരീഫ് ആയ 399രൂപുടെ റീചാര്‍ജ്ജിലാണ് ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ലഭ്യമാകുക. നിലവിലുള്ളതും പുതിയതുമായ യൂസേഴ്‌സിന് ഈ ഓഫര്‍ ലഭ്യമാകും.


ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍, 399 രൂപയുടെ റീചാര്‍ജ്ജ് ജിയോയുടെ റീട്ടെയിലേഴ്‌സ്, ഓണ്‍ലൈന്‍ തുടങ്ങി ഏത് ഒഫീഷ്യല്‍ ചാനലിലൂടെ റീചാര്‍ജ്ജ് ചെയ്താലും ലഭ്യമാകും. 


ഈ ഓഫറിനു തൊട്ടുമുമ്പായി ജിയോ സെലിബ്രേഷന്‍ പാക്ക് 2ജിബി അഡീഷണല്‍ ഡാറ്റ പ്രഖ്യാപിച്ചിരുന്നു. 5ദിവസത്തേക്ക് 10ജിബി ഡാറ്റ ലഭ്യമാകും ഈ ഓഫറിലൂടെ.

reliance jios happy new year offer , 100 percent cashback on 399Rs recharge

RECOMMENDED FOR YOU: