ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ ജനുവരി 1 മുതല്‍ റിലയന്‍സ് ജിയോയ്ക്ക്

NewsDesk
ഇന്ത്യന്‍ റെയില്‍വേ സേവനങ്ങള്‍ ജനുവരി 1 മുതല്‍ റിലയന്‍സ് ജിയോയ്ക്ക്

ഇന്ത്യന്‍ റെയില്‍വേയില്‍ ജനുവരി 1 മുതല്‍ ടെലികോം സേവനം റിലയന്‍സ് ജിയോ നല്‍കും. ഔദ്യോഗികവിശദീകരണം , ഫോണ്‍ ബില്‍ 35ശതമാനത്തോളം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ്. 
കഴിഞ്ഞ ആറുവര്‍ഷത്തോളമായി റെയില്‍വേ ഉപയോഗിക്കുന്നത് ഭാരതി എയര്‍ടെല്ലിന്റെ സേവനമാണ്. രാജ്യത്തൊട്ടാകെയുള്ള റെയില്‍വേ ജീവനക്കാരുടെ മൊബൈല്‍ ഫോണ്‍ കണക്ഷന്‍ (സിയുജി) സേവനം എയര്‍ടെല്‍ ആണ് നല്‍കിവരുന്നത്. ഇതിനായി ബില്ലിനത്തില്‍ 100കോടിയോളം മുടക്കേണ്ടതുണ്ട്.
ഈ വര്‍ഷം ഡിസംബര്‍ 31ന് ഇതിന്റെ വാലിഡിറ്റി അവസാനിക്കുകയാണ്.


നവംബര്‍ 20ന് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ ഇഷ്യുവില്‍ ഇന്ത്യന്‍ റെയില്‍വേ പുതിയ സിയുജി സ്‌കീം ഫൈനലൈസ് ചെയ്യാനായി റെയില്‍ടെല്ലിനെ ഏല്‍പിച്ചിരുന്നു. 


പുതിയ സിയുജി ജനുവരി 1 2019 മുതല്‍ പ്രാബല്യത്തില്‍ വരും. സിയുജി എന്നത് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ സബ്‌സ്‌ക്രൈബേഴ്‌സിന് നല്‍കുന്ന ഒരു സപ്ലിമെന്ററി സേവനമാണ്. ഗ്രൂപ്പിലുള്ള മറ്റു മൊബൈല്‍ ഉപയോക്താക്കളെ വിളിക്കാനും ഇന്‍കമിംഗ് സ്വീകരിക്കാനും ഉള്ള ഓഫറാണ്. എസ്എംഎസിനും ഈ സേവനം ലഭിക്കും.


സ്‌കീം പ്രകാരം റിലയന്‍സ് ജിയോ 4ജി / 3ജി കണക്ഷനും കോളുകളും സൗജന്യമായി നല്‍കും.


റെയില്‍വേയ്ക്ക് നാല് പാക്കേജുകളാണ് കമ്പനി നല്‍കിയിരിക്കുന്നത്.സീനിയര്‍ ഒഫീഷ്യലുകാര്‍ക്ക് 125രൂപ മാസവാടകയ്ക്ക് 60ജിബി പ്ലാന്‍, ജോയ്ന്റ് സെക്രട്ടറി ലെവലിലുള്ളവര്‍ക്ക് 99രൂപയ്ക്ക് 45ജിബി പ്ലാന്‍, ഗ്രൂപ്പ് സി സ്റ്റാഫുകള്‍ക്ക് 67രൂപ നിരക്കില്‍ 30ജിബി പ്ലാന്‍ ബള്‍ക്ക് എസ്എംഎസിനായി 49രൂപയുടെ പ്ലാന്‍ എന്നിങ്ങനെയാണത്.


സാധാരണ കസ്റ്റമേഴ്‌സിന് ജിയോ 199രൂപയ്ക്ക് 25ജിബി പ്ലാന്‍ നല്‍കുന്നുണ്ട്. പ്ലാനുകള്‍ ടോപ്പ് അപ്പ് ചെയ്യാനായി ഓരോ ജിബിയ്ക്കും 20രൂ എന്ന നിലയില്‍ നല്‍കേണ്ടതുണ്ട്.


റെയില്‍വേ ജീവനക്കാര്‍ 2ജിബി അധികം ഡാറ്റയ്കക് 10രൂപ നല്‍കിയാല്‍ മതിയാകും.ജിയോയുടെ സ്‌കീം അനുസരിച്ച്.
 

Reliance jio to provide telecom services to Indian Railway

RECOMMENDED FOR YOU: