ഫ്‌ലിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ബൊണാണ്‍സ സെയില്‍,നവംബര്‍ 19 മുതല്‍ 22 വരെ

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടില്‍ മൊബൈല്‍ ബൊണാണ്‍സ സെയില്‍,നവംബര്‍ 19 മുതല്‍ 22 വരെ

ഫ്‌ലിപ്പ്കാര്‍ട്ട് മൊബൈല്‍ ബൊണാണ്‍സ സെയില്‍ നവംബര്‍ 19ന് തുടങ്ങി 22ന് അവസാനിക്കും. അനേകം സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഡിസ്‌കൗണ്ട് തുടങ്ങിയ ഡീലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അസൂസ്, ഷവോമി, റിയല്‍മി, നോക്കിയ, ഗൂഗിള്‍, തുടങ്ങിയ ബ്രാന്റുകളുടെ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഡീലുകള്‍ നല്‍കുന്നു. കൂടാതെ വിവിധ 4ജി ഹാന്‍ഡ്‌സെറ്റുകള്‍ക്കും നല്ല ഓഫറുകള്‍ ലഭ്യമാകും. വാങ്ങുന്നവര്‍ക്ക് ഫ്‌ലിപ്പ് കാര്‍ട്ടിന്റെ സ്മ്പൂര്‍ണ്ണ പ്രൊട്ടക്ഷന്‍ പ്ലാന്‍, തെഫ്റ്റ് കവറിംഗ് എന്നിവ 99രൂപയ്ക്ക് സെയിലിന്റെ ഭാഗമായി ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ട് എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 499രൂപ മാസത്തില്‍ എന്ന രീതിയിലുള്ള ഇഎംഐ ഓപ്ഷനും നല്‍കുന്നുണ്ട്. 


ലഭ്യമാകുന്ന മൊബൈല്‍ ഓഫറുകള്‍
2018 ഫ്‌ലിപ്പ്കാര്‍ട്ട് മൊബൈല്‍ ബൊണാണ്‍സ സെയിലില്‍ അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം 1 3ജിബി റാം വാരിയന്റുകള്‍ 10,999രൂപ വിലയുള്ളത് 9,999രൂപയ്ക്ക് ലഭിക്ുകം.4 ജിബി റാം 64ജിബി സ്റ്റോറേജുകള്‍ക്ക് 10,499രൂപയാവും. 12,999രൂപയാണ് സാധാരണ വില. 


റിയല്‍മി 2 പ്രോ വില 13,990രൂപയിലാണ് ആരംഭിക്കുക സെയിലില്‍. 


എക്‌സ്‌ചേഞ്ച് ഓഫറുകള്‍ നോക്കുമ്പോള്‍ 3ജി സൗകര്യമുള്ള സ്മാര്‍ട്ട് ഫോണുകള്‍ 4ജിയ്ക്കായി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 750രൂപ മിനിമ ഡിസ്‌കൗണട്് ഓഫറുണ്ടാകും. തിരഞ്ഞെടുത്ത ഹാന്‍ഡ് സെറ്റുകള്‍ക്കായിരിക്കും ഈ ഓഫര്‍. എല്‍ജി,വിവോ ബ്രാന്റുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭ്യമാവും. എല്‍ജി ക്യൂ സ്റ്റൈലസ് വാങ്ങുന്നവര്‍ക്ക് 5000രൂപ ഡിസ്‌കൗണ്ട് എക്‌സ്‌ചേഞ്ചിന് ലഭിക്കും. വിവോ എക്‌സ് 21 (6ജിബി/ 128ജിബി മോഡല്‍) 6000 രൂപ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഉണ്ടാകും. 


ഫ്‌ലിപ്പ്കാര്‍ട്ട് പേജ് പ്രകാരം ഷവോമി റെഡ്മി നോട്ട് 5 പ്രോ 4ജിബി റാം+64ജിബി മോഡല്‍ 13,999രൂപയ്ക്ക് ലഭിക്കും.
ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ക്കും നല്ല ഡീലുകള്‍ ഉണ്ടാകും. 
 

mobile bonanza sale on flipkart, from november 19 to november 22

RECOMMENDED FOR YOU:

Connect With Us

EXPLORE MORE