12 ഇന്ത്യന്‍ ഭാഷകളില്‍ ബ്രയ്ക്കിംഗ് ന്യൂസ് ,ക്രിക്കറ്റ്,ലൈവ് ടിവി ഓഫറുമായി ജിയോ ന്യൂസ് ആപ്പ്

NewsDesk
12 ഇന്ത്യന്‍ ഭാഷകളില്‍ ബ്രയ്ക്കിംഗ് ന്യൂസ് ,ക്രിക്കറ്റ്,ലൈവ് ടിവി ഓഫറുമായി ജിയോ ന്യൂസ് ആപ്പ്

ഇന്ത്യന്‍ ലോകസഭ ഇലക്ഷനോടനുബന്ധിച്ച് റിലയന്‍സ് ജിയോ അവരുടെ ജിയോ എക്‌സ്പ്രസ് ന്യൂസ് ആപ്പ് ജിയോ ന്യൂസ് എന്ന പേരില്‍ റീലോഞ്ച് ചെയ്തിരിക്കുകയാണ്. കൂടുതല്‍ കണ്ടന്റ് നല്‍കുന്നതിന്റെ ഭാഗമായി ആപ്പ് മുഴുവനായും റീഡിസൈന്‍ ചെയ്തിരിക്കുകയാണ്. ഓണ്‍ലൈന്‍ പബ്ലിക്കേഷനുകളില്‍ നിന്നുമുള്ള വാര്‍ത്തകള്‍ കൂടാതെ അന്തര്‍ദേശീയവും ദേശീയവുമായുള്ള ന്യൂസ് പേപ്പറുകളും മാഗസീനുകളും പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ വിവിധ ലൈവ് ടിവി ചാനലുകളും പുതിയ ട്രന്റിംഗ് വീഡിയോകളും ആപ്പില്‍ ലഭ്യമാകും.
 

ആന്‍ഡ്രോയ്ഡ്, ഐഓഎസ് ഉപകരണങ്ങളിലും ജിയോന്യൂസ് ആപ്പ് ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആന്‍ഡ്രോയ്ഡ്, ഐഓഎസ് വെര്‍ഷനുകളിലെ ജിയോഎക്‌സ്പ്രസ് ന്യൂസ് ആപ്പ് റീഡിസൈന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പുതിയ പതിപ്പില്‍ ധാരാളം ബഗുകളുമുണ്ട്, ആയതിനാല്‍ ശരിയായ പ്രവര്‍ത്തനത്തിന് അപ്‌ഡേഷന്‍ ആവശ്യമാണ്. നിലവില്‍ പുതിയ ഉപഭോക്താക്കള്‍ക്ക് 90ദിവസത്തെ സൗജന്യ ആപ്പ് ലഭിക്കും. എന്നാല്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് എത്രയാണ് വിലയെന്ന് അറിഞ്ഞിട്ടില്ല.

 
13 ഭാഷകളില്‍ ജിയോ ന്യൂസ് ആപ്പ് ലഭിക്കും. ആസാമീസ്, ബംഗ്ല,ഇംഗ്ലീഷ്, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, പഞ്ചാബി, തമിഴ്, തെലുഗ്, ഉറുദു, എന്നിവയാണ് ഭാഷകള്‍. ആപ്പിന് നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഹോം, ന്യൂസ്, ന്യൂസ്സ്റ്റാന്റ്, ടിവി, വീഡിയോ എന്നിങ്ങനെ. വെബില്‍ 600ലധികം സോഴ്‌സുകളില്‍ നിന്നുമുള്ള ബ്രെയ്ക്കിംഗ് ന്യൂസ്, ന്യൂസ്‌പേപ്പര്‍, ടിവി എന്നിവ ഹോം സെക്ഷനില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ന്യൂസ് സ്റ്റാന്റ് സെക്ഷനില്‍ മാഗസിനുകളും ന്യൂസ്‌പേപ്പറും ലഭിക്കും. 800മാഗസീനുകളില്‍ നിന്നുമുള്ള 15കാറ്റഗറികള്‍ 10ഭാഷകളില്‍ ലഭിക്കും. ചില പോപ്പുലര്‍ മാഗസീനുകളാണ് കറണ്ട് അഫയേഴ്‌സ്, ചമ്പക്ക്, കോസ്‌മോ പൊളിറ്റന്‍, ഫെമിന, എഫ്എച്ച്എം ഇന്ത്യ, ഗൃഹശോഭ, ഇന്ത്യ ടുഡെ, മാക്‌സിം ഇന്ത്യ, റീഡേഴ്‌സ് ഡൈജസ്റ്റ്, തുടങ്ങിയവ. 250 ലീഡിംഗ് നേഷണല്‍, ഇന്റര്‍നാഷണല്‍ ന്യൂസ് പേപ്പര്‍ പബ്ലിക്കേഷനുകള്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്, ഡെയ്‌ലി മിറര്‍, ഗ്രേറ്റര്‍ കാശ്മീര്‍, ഹിന്ദുസ്ഥാന്‍ ടൈംസ്, മെയില്‍ ടുഡെ, മിഡ് ഡെ, ലൈവ്മിന്റ്, ലോക്മാറ്റ് ടൈംസ്, സാക്ഷി, ദ സണ്‍, ദ ടെലിഗ്രാഫ്, ദ ടൈംസ്, ഉദയവാണി, തുടങ്ങിയവ.


ടിവി, വീഡിയോ  സെക്ഷനില്‍ 150 പുതിയ ചാനലുകള്‍, ആജ് തക്, എബിപി മജ്ഹ, എബിപി ന്യൂസ്, അല്‍ ജസീറ, ബിബിസി വേള്‍ഡ് ന്യൂസ്, സിഎന്‍എന്‍-ന്യൂസ് 18,സിഎന്‍ബിസി, ടിവി 18, യൂറോ ന്യൂസ്, ഇന്ത്യ ടിവി, എന്‍ഡിടിവി 24 7, എന്‍ഡിടിവി ഇന്ത്യ, എന്‍ഡിടിവി പ്രൊഫിറ്റ്, റിപ്പബ്ലിക് ടിവി, സ്‌കൈ ന്യൂസ്, ടൈംസ് നൗ തുടങ്ങിയ ചാനലുകളും. ചാനലിന്റെ പേരോ കാറ്റഗറിയോ വച്ച് സെര്‍ച്ച് ചെയ്‌തെടുക്കാവുന്നതാണ്.

ജിയോ ന്യൂസ് നിലവില്‍ ഡെയ്‌ലി ഹണ്ട്, ഫ്‌ലിപ്പ ബോര്‍ഡ്, ഗൂഗിള്‍ ന്യൂസ്, ഇന്‍ ഷോര്‍ട്ട്‌സ്, ന്യൂസ് പോയിന്റ്, ഒപേര ന്യൂസ്, യുസി ന്യൂസ് എന്നിവയോടാണ് മത്സരിക്കുന്നത്. ഡെയ്‌ലി ഹണ്ട് 14 ഭാഷകളില്‍ നിന്നുമുള്ള വാര്‍ത്തകളും ലൈവ് ടിവി ചാനല്‍, ലോകല്‍, ഇന്റര്‍നാഷണല്‍ ന്യൂസ്, എന്നിവയും നല്‍കുന്നു. ഗൂഗിള്‍ ന്യൂസ് ആണ് വലിയ ഒരു എതിരാളി.
 

jio news app will available in 12 Indian languages

RECOMMENDED FOR YOU: