ജിയോ ജിഗാഫൈബര്‍ കോമ്പോ പ്ലാന്‍ 600 രൂപ മാസം

NewsDesk
ജിയോ ജിഗാഫൈബര്‍ കോമ്പോ പ്ലാന്‍ 600 രൂപ മാസം

റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ കൊമേഴ്‌സ്യലി ഇനിയും ലോഞ്ച് ചെയ്തിട്ടില്ല. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട റീജിയനുകളില്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്റ്-ലാന്റ്‌ലൈന്‍-ടിവി കോമ്പോ സെര്‍വീസ് വളരെ കുറഞ്ഞ മാസതവണയില്‍ ആരംഭിക്കാനിരിക്കുകയാണ്. 600രൂപ മാസത്തില്‍. റിപ്പോര്‍ട്ടുകളനുസരിച്ച് ജിയോ ജിഗാഫൈബര്‍ സ്മാര്‍ട്ട് ഹോം നെറ്റ് വര്‍ക്കില്‍ 1000രൂപയ്ക്ക് 40ഉപകരണങ്ങള്‍ വരെ കണക്ട് ചെയ്യാന്‍ സൗകര്യം നല്‍കുമെന്നാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്റ് സെര്‍വീസ് ആരംഭിച്ചത്. ഒറ്റത്തവണ സെക്യൂരിറ്റി ഡെപ്പോസിറ്റായി കസ്റ്റമേഴ്‌സ് 4500രൂപ അടക്കണം ആദ്യം.


നിലവില്‍ ജിയോ ജിഗാഫൈബര്‍ പ്രിവ്യൂ ഓഫറിലാണ് ലഭ്യമാകുന്നത്. മാസം 100ജിബി ഡാറ്റ 100എംബിപിഎസ് സ്പീഡില്‍. മിന്റ് റിപ്പോര്‍ട്ട്, റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിലയന്‍സ് ജിയോ ജിയോജിഗാഫൈബര്‍ പ്ലാന്‍ എക്‌സ്ന്റന്റ് ചെയ്യാന്‍ പ്ലാനുണട്, ബ്രോഡ്ബാന്റ്- ലാന്റ്‌ലൈന്‍- ടിവി കോമ്പോ 600രൂപ മാസം എന്ന രീതിയില്‍. പുതിയ സെര്‍വീസില്‍ ഓപ്പറേറ്റര്‍ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 600 ടിവി ചാനലുകളും 100എംബിപിഎസ് ബ്രോഡ്ബാന്റ് സെര്‍വീസും ഓഫര്‍ ചെയ്യുന്നു.


ജിയോ ജിഗാഫൈബര്‍ കണ്‍സ്യൂമേഴ്‌സിന് ലാന്‍ഡ്‌ലൈന്‍ ടെലിവിഷന്‍ സെര്‍വീസുകള്‍ അടുത്ത മൂന്നുമാസത്ിതനുള്ളില്‍ ലഭ്യമാകും. ഒരു വര്‍ഷത്തോളം സൗജന്യമായിട്ടായിരിക്കും ലഭിക്കുക. 

റിലയന്‍സ് ജിയോ കോമ്പോ സെര്‍വീസ് ഒപ്റ്റിക്കല്‍ നെറ്റ് വര്‍ക്ക് ടെര്‍മിനല്‍ റൂട്ടര്‍ ഉപയോഗപ്പെടുത്തി ലഭ്യമാക്കും.

jio giga fiber combo plan at rs 600

RECOMMENDED FOR YOU: