ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് റീചാര്‍ജ്ജ്, 1.5ജിബി ഡാറ്റ ദിവസവും

NewsDesk
ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് റീചാര്‍ജ്ജ്, 1.5ജിബി ഡാറ്റ ദിവസവും

ജിയോ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇത്തവണ ദീപാവലിയ്ക്കുള്ള സ്‌പെഷല്‍ ഓഫര്‍ ആയ 100പെര്‍സന്റ് കാഷ്ബാക്ക് ഓഫര്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നുത്. ഒരു വര്‍ഷത്തേക്കുള്ള 1699രൂപയുടെ റീചാര്‍ജ്ജ്, 547.5ജിബി ഡാറ്റയാണ് ഓഫര്‍, ദിവസം 1.5ജിബി ഡാറ്റ എന്ന രീതിയില്‍.പുതിയ ഓഫര്‍ നിലവില്‍ വന്നു കഴിഞ്ഞു. റിലയന്‍സ് ഡിജിറ്റല്‍ കൂപ്പണ്‍ രൂപത്തില്‍ ദീപാവലിയ്ക്ക് ജിയോ 100 ശതമാനം കാഷ്ബാക്ക് ഒട്ടുമിക്ക റീചാര്‍ജ്ജ് പ്ലാനുകള്‍ക്കും നല്‍കുന്നു. മൈ ജിയോ ആപ്പില്‍ ഇത് കാണാം. ഒരു വര്‍ഷത്തേക്കുള്ള ജിയോ റീചാര്‍ജ്ജ് പ്ലാനുകളായ 4,999രൂപ, 9,999രൂപ പ്ലാനുകള്‍ക്കൊപ്പം ജിയോ പോര്‍ട്ട്‌ഫോളിയോയില്‍ 1699രൂപ പ്ലാനും കാണാം.


ജിയോ ദീപാവലി 100 ശതമാനം കാഷ്ബാക്ക് ഓഫര്‍

1699രൂപയുടെ റീചാര്‍ജ്ജ് പ്ലാന്‍ കൂടാതെ ഉത്സവകാല ഓഫറായി ജിയോ പ്രഖ്യാപിച്ചിരിക്കുന്നത് ദീവാലി 100 പെര്‍സന്റ് ക്യാഷ്ബാക്ക് ഓഫര്‍. ഇത് പ്രകാരം ഉപയോക്താക്കള്‍ക്ക് 100രൂപയില്‍ കൂടുതലുള്ള റീചാര്‍ജ്ജ് പ്ലാനുകള്‍ക്ക് മുഴുവന്‍ കാഷ്ബാക്ക് ഓഫറും ലഭിക്കും. ഈ ഓഫര്‍ ജിയോ റീചാര്‍ജ്ജ് ഓഫര്‍ 149രൂപ, 198രൂപ, 299രൂപ, 349രൂപ, 398രൂപ, 399രൂപ,448രൂപ, 498രൂപ, 509രൂപ,799രൂപ,999രൂപ,1699രൂപ, 4999രൂപ, 9999രൂപ എന്നീ പാക്കേജുകള്‍ക്ക് ലഭിക്കും.


കാഷ്ബാക്ക് റിലയന്‍സ് ഡിജിറ്റല്‍ കൂപ്പണ്‍ രൂപത്തില്‍ മൈ ജിയോ ആപ്പില്‍ ക്രഡിറ്റ് ആവും. ജിയോ റീടെയ്‌ലര്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമുള്ള എല്ലാ റീചാര്‍ജ്ജുകള്‍ക്കും ഈ ഓഫര്‍ ലഭിക്കും.


എല്ലാ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറിലും ഈ കാഷ്ബാക്ക് വൗച്ചര്‍ റെഡീം ചെയ്യാനാവും. 5000രൂപ മിനിമം കാര്‍ട്ട് വാല്യു ആവണമെന്ന മാത്രം. 


500രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജ്ജുകള്‍ക്ക് മള്‍ട്ടിപ്പിള്‍ വൗച്ചറുകള്‍ നല്‍കും. എന്നാല്‍ ഉപയോക്താവിന് രണ്ട് കൂപ്പണുകള്‍ ഒരേ സമയം റെഡീം ചെയ്യാനാവില്ല. 1699രൂപയുടെ കാഷ്ബാക്ക് ആയി ജിയോ മൂന്ന് 500 രൂപ കൂപ്പണും 200രൂപയുടെ ഒരു കൂപ്പണും നല്‍കും. ഈ കാഷ്ബാക്ക് കൂപ്പണുകള്‍ 2018 ഡിസംബര്‍ 31വരെ വാലിഡിറ്റി ഉള്ളവയാകും. നവംബര്‍ 30വരെയാണ് ഈ കാഷ്ബാക്ക് ഓഫര്‍ ലഭ്യമാകുക.


റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറിലെ ചില ഉത്പന്നങ്ങള്‍ക്ക് കൂപ്പണ്‍ റിഡംപ്ഷന്‍ സാധ്യമല്ല. ഷവോമി, സാംസങ്, സ്മാര്‍ട്ട്‌ഫോണുകള്‍, ലെനോവോ,സാംസങ് ടാബ്ലറ്റുകള്‍, സീഗേറ്റ്, വെസ്‌റ്റേണ്‍ ഡിജിറ്റല്‍,സോണി എന്നിവയുടെ ഹാര്‍ഡ് ഡിസ്‌ക് എന്നിവയ്ക്ക് റിഡംപ്ഷന്‍ സാധ്യമല്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.


ജിയോ 1699 വാര്‍ഷിക റീചാര്‍ജ്ജ്
ജിയോയുടെ പുതിയ 1699രൂപ റീചാര്‍ജ്ജ് പ്രകാരം 547.5ജിബി ഡാറ്റ ദിവസം 1.5ജിബി എന്ന ലിമിറ്റില്‍ ലഭ്യമാകും. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 100 എസ്എംഎസ് നിത്യവും, ജിയോ എന്റര്‍ടെയ്ന്‍മെന്റ് ആപ്പ് സൗജന്യ ആസസ് എന്നിവയും ലഭിക്കും. 365ദിവസം വാലിഡിറ്റിയാണ് ഈ റീചാര്‍ജ്ജ് പ്ലാനിലുള്ളത്. ബിഎസ്എന്‍എല്‍ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ ആരംഭിക്കുന്നത് 2000രൂപയ്ക്കാണ്. ബിഎസ്എന്‍എല്‍ ഈ വര്‍ഷം 999രൂപയുടെ റീചാര്‍ജ്ജ് പ്ലാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത് തിരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമായിരുന്നു. ഇതില്‍ യൂസേഴ്‌സിന്‍ ദിവസം 1ജിബി ഡാറ്റയാണ് ലഭിക്കുക. അണ്‍ലിമിറ്റഡ് കോള്‍ 6മാസത്തേക്ക് മാത്രമായിരുന്നു. 


1699രൂപയുടെ റിലയന്‍സ് ജിയോ പ്ലാന്‍ ദിവസം 1.5ജിബി ഡാറ്റലിമിറ്റിലാണ് വര്‍ക്ക് ചെയ്യുക.എന്നാല്‍ 4999രൂപ, 9999രൂപ പ്ലാനുകള്‍ക്ക് ലിമിറ്റേഷന്‍ ഇല്ല.

jio diwali 100 percent cashback offer

RECOMMENDED FOR YOU: