ഐഫോണ്‍ 8, X  ഇന്ത്യന്‍ വിപണിയില്‍

NewsDesk
ഐഫോണ്‍ 8, X  ഇന്ത്യന്‍ വിപണിയില്‍

മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ x, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് ഇവയെല്ലാം ഒരേ വേദിയില്‍ വച്ചാണ് പുറത്തിറക്കിയത്. ചടങ്ങില്‍ പ്രത്യേക സ്ഥാനം ലഭിച്ചത് ഐഫോണ്‍ X നായിരുന്നു.

ഐഫോണ്‍ X പുതിയ ഐഫോണ്‍ 8നും ഐഫോണ്‍ 8 പ്ലസിനെയും അപേക്ഷിച്ച് പുതിയ ഫീച്ചറുകള്‍ നിറഞ്ഞവയാണ്. ഐഫോണ്‍ 8 സെപ്റ്റംബര്‍ 22ന് എത്തുമെങ്കിലും x നായി നവംബര്‍ വരെ കാത്തിരിക്കണം.

ആദ്യ ഐഫോണ്‍ അവതരിപ്പിച്ച് 10 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പുതുപുത്തന്‍ മാറ്റങ്ങളുമായി ഐഫോണ്‍ പത്ത് പുറത്തിറക്കിയിരിക്കുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വച്ചു നടന്ന ചടങ്ങില്‍ സിഇഒ ടീം കുക്കിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

മുന്‍വശത്തെ ബെസല്‍ ലെസ്സ്് ഡിസ്‌പ്ലെ ആണ് ഐഫോണ്‍ പത്തിന്റെ പ്രധാന പ്രത്യേകത. 5.8ഇഞ്ചിനേക്കാളും കൂടുതലാണിത്. 1125X2436 ആണ് സ്‌ക്രീന്‍ റെസലൂഷന്‍. ഇതിനെ സൂപ്പര്‍ റെറ്റിന എച്ച് ഡി ഡിസ്‌പ്ലെ എന്നാണ് പറയുന്നത്. 

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഹോം ബട്ടണോടൊപ്പം എംബഡ് ചെയ്തിരിക്കുന്നു. ഇത് ഐഫോണ്‍ 5എസ് മുതലാണ് ആരംഭിച്ചത്. ഒട്ടധികം സെന്‍സറുകള്‍ പ്ത്താമത്തെ വേര്‍ഷനിലുണ്ട്. ഫ്‌ലഡ് ഇലൂമിനേറ്റര്‍, ഇന്‍ഫ്രാറെഡ് ക്യാമറ, ഫ്രണ്ട് ക്യാമറ, ഡോട്ട് പ്രൊജക്ടര്‍ തുടങ്ങിയവയാണ് ചിലത്. ഡോട്ട് പ്രൊജക്ടര്‍ ഉപഭോക്താവിന് ഫോണിലേക്ക് നോക്കുക മാത്രം ചെയ്തുകൊണ്ട് ഫോണ്‍ ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു. ഫേസ് ഐഡി എന്നാണ് ഇതിനെ പറയുക.

ടച്ച് ഐഡിയേക്കാളും സുരക്ഷിതമാണ് ഫേസ് ഐഡി. കൂടുതല്‍ വേഗതയേറിയതും. 

ഫ്രണ്ട് ക്യാമറ ഉപയോഗിച്ച് നമുക്ക് ആനിമേറ്റഡ് ഇമോജീസ് ഉണ്ടാക്കാനാവും. നമ്മുടെ മുഖഭാവത്തെ അതേപടി ആവര്‍ത്തിക്കുന്നവയാവും ഈ ആനിമോജികള്‍.മെസേജിംഗിന് ഇത് സഹായകരമാവും.

7മെഗാപിക്‌സലിന്റെ ഫ്രണ്ട ക്യാമറയും 12 മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറയുമാണുള്ളത്. ഐ ഒഎസ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിട്ടുള്ളത്. 

ഐഫോണ്‍ 8 ,8 പ്ലസ് എന്നിവ സെപ്റ്റംബര്‍ 22ന് ഇന്ത്യയില്‍ ലഭിച്ചു തുടങ്ങുമെങ്കിലും ഐഫോണ്‍ 10 നവംബറിലെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യൂ. ഓക്ടോബര്‍ 27ഓടെ ഫോണിന്റെ പ്രീബുക്കിംഗ് ആരംഭിക്കും. യുഎസ് മാര്‍ക്കറ്റില്‍ ഇതിന്റെ വില 64ജിബി 256ജിബി വാരിയന്‍സിന് 999$,  1149$ എന്നിങ്ങനെയാണ്.

iphone x launching and its price , when will available in Indian market, iphone x features

RECOMMENDED FOR YOU: