എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഐഫോണ്‍ 10

NewsDesk
എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഐഫോണ്‍ 10

എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഐഫോണ്‍ 10 സ്മാര്‍ട്ടഫോണ്‍ ലഭ്യമാണ്. എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിന് മാത്രമായാണ് ഈ സേവനം. ഫ്‌ലിപ്പകാര്‍ട്ട് , ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഐഫോണ്‍ 10 ഇപ്പോഴേ ലഭ്യമാണ്. 

നവംബര്‍ 3മുതലാണ് എയര്‍ടെല്‍ സ്‌റ്റോറില്‍ ഐഫോണ്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ സ്്‌റ്റോറില്‍ നിന്നും സിറ്റിബാങ്ക് കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 10 വാങ്ങുന്നവര്‍ക്ക് 10000രൂപ കാഷ്ബാക്ക് ഓഫറും ഉണ്ട്. നവംബര്‍ 3ന് ആറ് മണിക്കും നവംബര്‍ 4 ശനിയാഴ്ച രാവിലെ 7 മണിക്കും ഇടയില്‍ ഫോണ്‍ വാങ്ങുന്നവര്‍ക്കേ ഈ കാഷ്ബാക്ക് ഓഫര്‍ ലഭിക്കുകയുള്ളൂ.

ഒക്ടോബര്‍ 27നാണ് ഐഫോണ്‍ 10ന്റെ പ്രീപെയ്ഡ് ബുക്കിംഗ് ആരംഭിച്ചത്. രാജ്യവ്യാപകമായി ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നവംബര്‍ മൂന്നുമുതല്‍ വില്പന ആരംഭിക്കും. ഐഫോണ്‍ 10 64 ജിബി പതിപ്പിന് 89000രൂപയാണ് വില. 256ജിബി പതിപ്പിന് 1,02,000 രൂപ വിലയും.

RECOMMENDED FOR YOU: