ഐഡിയയുടെ പുതിയ പ്ലാന്‍ 357രൂപയ്ക്ക

NewsDesk
ഐഡിയയുടെ പുതിയ പ്ലാന്‍ 357രൂപയ്ക്ക

റിലയന്‍സ് ജിയോയോടും എയര്‍ടെല്ലിനോടും ഒപ്പം നില്‍ക്കാനായി പുതിയ പ്ലാനുമായി ഐഡിയയും. 357രൂപയുടേതാണ് പ്ലാന്‍. പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളുകളും ദിവസേന ഒരു ജിബി ഡാറ്റയും ലഭിക്കും.പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനാണ് ഈ ഓഫര്‍.

28 ദിവസമാണ് വാലിഡിറ്റിയുള്ളത്. 100ഫ്രീ എസ്എംഎസ് സൗകര്യവും ഇതോടൊപ്പമുണ്ട്. റിലയന്‍സ് ജിയോയുടെ 399രൂപയുടെ പ്ലാനിന് സമാനമാണ് ഇഐഡിയയുടെ ഈ ഓഫര്‍.

ജിയോയുടെ ഓഫറുകളോട് മത്സരിക്കുന്നതിനായി എയര്‍ടെല്‍, ബിഎസ്എന്‍എല്‍ തുടങ്ങിയ വന്‍കിട ടെലികോം കമ്പനികളെല്ലാം പുതിയ പ്ലാനുകള്‍ ഇടക്കിടെ പ്രഖ്യാപിക്കുന്നുണ്ട്.

എയര്‍ടെല്‍ അവതരിപ്പിച്ച 448രൂപയുടെ പ്ലാനിലും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും 1ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവ 70ദിവസത്തേക്ക് ആയിരുന്നു. 399രൂപയുടെ വൊഡാഫോണ്‍ പ്ലാനില്‍ ആറ് മാസത്തേക്ക് 90ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ലഭ്യമാകും.

idea announced new 357 rs plan for prepaid customers

RECOMMENDED FOR YOU: