ഫ്‌ലിപ്പ്കാര്‍ട്ടില് ബിഗ് ബില്ല്യണ്‍ ഡെയ്‌സ് 2019 സെയില്, സെപ്തംബര്‍ 29ന്

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ടില് ബിഗ് ബില്ല്യണ്‍ ഡെയ്‌സ് 2019 സെയില്, സെപ്തംബര്‍ 29ന്

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡെയ്‌സ് 2019 സെപ്തംബര്‍ 29ന് ആരംഭിക്കും. സെയില്‍ തീയ്യതി പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം ഫ്‌ലിപ്പ്കാര്‍ട്ട് ടീസര്‍ പേജ് തുടങ്ങിയിരിക്കുകയാണ്. ഉല്‍സവസീസണ്‍ സെയില്‍ ഒക്ടോബര്‍ 4വരെ ഉണ്ടായിരിക്കും. പ്ലസ് അംഗങ്ങള്‍ക്ക് ഒരു ദിവസം മുമ്പെ സെയില്‍ ആസസ് ലഭിക്കുകയും ചെയ്യും. ആറ് ദിവസത്തെ ബിഗ് ബില്ല്യണ്‍ ഡെ സെയിലില്‍ ഡിസ്‌കൗണ്ടുകള്‍, പോപുലര്‍ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് സ്പീക്കറുകള്‍, ടാബ്ലറ്റുകള്, ഇലക്ട്രോണിക് മറ്റു കാറ്റഗറികള്‍ എന്നിവയ്ക്ക് ഓഫറുകളും ലഭിക്കും.
ഈ വര്‍ഷത്തെ ബിഗ് ബില്ല്യണ്‍ ഡെ സെയില്‍, ഫ്‌ലിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുമായി കരാറായിട്ടുണ്ട്. ബാങ്കിന്റെ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ആണ് ഓഫര്‍. ബിഗ് ബില്ല്യണ്‍ ഡെ സെയില്‍സ് പ്ലസ് മമ്പേഴ്‌സിന്  2019 സെപ്തംബര്‍ 29 രാത്രി 8മണിക്ക് ആരംഭിക്കും.മറ്റുള്ളവര്‍ക്ക് അര്‍ധരാത്രിയും. 


വാള്‍മാര്‍ട്ട് കമ്പനി, ബിഗ് ബില്ല്യണ്‍ ഡേ സെയിലിന്റെ ആദ്യ ദിനത്തില്‍ ടിവി, വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് ഡിവൈസസ്, മറ്റു തിരഞ്ഞെടുത്ത കാറ്റഗറികള്‍ എന്നിവ വച്ചാണ് തുടങ്ങുക. സെപ്തംബര്‍ 30ന് മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍, ഗാഡ്ജറ്റ്‌സ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഓഫര്‍ പ്രഖ്യാപിക്കും.


മൊബൈല്‍ ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കും. പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള സ്മാര്‍ട്ട് ഫോണുകള്‍, ബെസ്റ്റ് സെല്ലിംഗ് ഫോണുകള്‍ എന്നിവ നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയോടെ എത്തും. ഇതുവരെ പ്രത്യേക ഫോണുകള് പ്രഖ്യാപിച്ചിട്ടില്ല.


2019 സെയിലില്‍ ഫ്‌ലാഷ് സെയിലുകള്‍,ക്രേസി ഡീലുകള്‍ എന്ന പേരില്‍ നിശ്ചിത ഇടവേളകളില്‍ ലഭ്യമാക്കും. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ടിവി,വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് 75ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. 
ഫ്‌ലിപ്പ്കാര്‍ട്ട് ലാന്‍ഡിംഗ് പേജ് വിസിറ്റ് ചെയ്ത് സെയിലിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും. അതേ സമയം ആമസോണ്‍ അവരുടെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഇതേ തീയ്യതികളില്‍ തന്നെ നടത്തുന്നു. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4വരെ.

flipkart big billion day sale 2019 announced, starts from september 29

Viral News

...
...
...

RECOMMENDED FOR YOU: