ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ഫ്രീഡം സെയില്‍ ആഗ്‌സ്‌ററ് 10ന്

NewsDesk
ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ഫ്രീഡം സെയില്‍ ആഗ്‌സ്‌ററ് 10ന്

ഫ്‌ലിപ്പ്കാര്‍ട്ട് ദി ബിഗ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചു.ഇന്ത്യയുടെ 72ാമത് സ്വാതന്ത്യദിനത്തിന്റെ ഭാഗമായി ബിഗ് സെയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗ്സ്റ്റ് 10ന് ആരംഭിച്ച് 12ന് അവസാനിക്കുന്നതാണ് ബിഗ് സെയില്‍. ഓഫറുകള്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബ്ലോക്ക്ബസ്റ്റര്‍ ഡീലുകള്‍ പ്രൈസ് ക്രാഷ് ഓഫര്‍, ഫ്രീഡം അവര്‍, 72മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സെയിലിന്റെ ഭാഗമായി ഒട്ടേറെ ഓഫറുകള്‍ ഉണ്ടാകും. ആമസോണില്‍ ആഗ്‌സറ്റ് 9 അര്‍ധരാത്രി തന്നെ ഫ്രീഡം സെയില്‍ ആരംഭിക്കുന്നുണ്ട്. സാധാരണപോലെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പുകള്‍, ടിവി തുടങ്ങിയവയ്‌ക്കെല്ലാം ഓഫറുകള്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.


സിറ്റി ബാങ്ക് ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് ഫ്രീഡം സെയിലിന്റെ ഭാഗമായി 10ശതമാനം വരെ ക്യാഷ് ബാക്ക് ഓഫര്‍ ലഭ്യമാകും. സെയില്‍ പിരീയഡില്‍ ഓരോ 8മണിക്കൂറിലും ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളും പ്രൈസ് ക്യാഷ് ഓഫറും പ്രഖ്യാപിക്കുമെന്നാണ് ഫ്‌ലിപ്പകാര്‍ട്ട് അറിയിച്ചിരിക്കുന്നത്. ആഗസ്റ്റ് 10ന് അര്‍ധരാത്രി 12നും 2നുമിടയില്‍ റഷ് അവര്‍, റെവലൂഷനറിജീലുകള്‍ ലഭ്യമാകും.


മണിക്കൂറുകള്‍ തോറുമുള്ള ഡീലുകള്‍ 72മണിക്കൂറും ലഭ്യമാകും. ഫ്‌ലിപ്പ്കാര്‍ട്ട് സെയിലിന്റെ ഓരോ ദിവസവും 7.47പിഎം മുതല്‍ 8.18പിഎം വരെ ഫ്രീഡം കൗണ്ട് ഡൗണ്‍ നടത്തും. പ്രൊഡക്ടുകള്‍ 31മിനിറ്റ് പ്രൈസ് ഡ്രോപ്പ്‌സ് ആണ് ഈ സമയം ലഭിക്കുക.


വളരെ കുറച്ച് കാര്യങ്ങളേ പ്രഖ്യാപിച്ചിട്ടുള്ളൂവെങ്കിലം ഫ്‌ലിപ്പ്കാര്‍ട്ട് ഷവോമി, സാംസങ്, ആപ്പിള്‍ തുടങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകള്‍ ലഭ്യമാക്കും. തിരഞ്ഞെടുത്ത ലാപ്പ്‌ടോപ്പുകള്‍ 80ശതമാനം വരെ ഡിസ്‌കൗണ്ടും പ്രതീക്ഷിക്കുന്നു. ആപ്പിള്‍, ഡെല്‍,ഗൂഗിള്‍ തുടങ്ങിയ ബ്രാന്റുകള്‍ക്കാണ് ഈ ഓഫര്‍.


ഫ്‌ലിപ്പകാര്‍ട്ട സെയിലിന് ഒരുങ്ങുന്നതിനായി ഇ കൊമേഴ്‌സ് സൈററ് കസ്റ്റമേഴ്‌സിന് അവര്‍ക്കിഷ്ടമുള്ള പ്രൊഡക്ടുകള്‍ കാര്‍ട്ടില്‍ ആഡ് ചെയ്തിടാന്‍ പറയുന്നുണ്ട്. മുന്‍കൂട്ടി തന്നെ കാര്‍ഡും, അഡ്രസ്സുമെല്ലാം തയ്യാറാക്കി വയ്ക്കാം.
 

flipkart announced the big freedom sale from august 10 -12

RECOMMENDED FOR YOU: