ഫ്‌ലിപ്കാര്‍ട്ട് ഫ്രീഡം സെയില്‍ 2017 തീയ്യതി പ്രഖ്യാപിച്ചു: ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

NewsDesk
ഫ്‌ലിപ്കാര്‍ട്ട് ഫ്രീഡം സെയില്‍ 2017 തീയ്യതി പ്രഖ്യാപിച്ചു:  ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ മുന്‍പന്തിയിലുള്ള ഫ്‌ലിപ്കാര്‍ട്ട് ഫ്രീഡം സെയില്‍ 2017 തീയ്യതികള്‍ പ്രഖ്യാപിച്ചു. ഫ്‌ലിപ്കാര്‍ട്ട് ഫ്രീഡം സെയില്‍ 2017 തീയ്യതി പ്രഖ്യാപിച്ചു: ഐഫോണ്‍ 6, മോട്ടോ, ലെനോവോ ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍.ആമസോണ്‍ ഫ്രീഡം സെയില്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.ആമസോണ്‍ ഫ്രീഡം സെയില്‍ തുടങ്ങുന്ന അന്നു തന്നെയാണ് ഫ്‌ലിപ്പകാര്‍ട്ടും സെയില്‍ തുടങ്ങുന്നത് - ആഗസ്റ്റ് 9. ആമസോണ്‍ സെയില്‍ ആഗസ്റ്റ് 12 വരെ നീളുമ്പോള്‍ ഫ്‌ലിപ്പ്കാര്‍ട്ട് 11ന് അവസാനിക്കും.

മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ലാപ്പടോപ്പ്, ഹെഡ് ഫോണുകള്‍, ക്യാമറ, തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ക്ക് ഓഫറുകള്‍ ഉണ്ട്. 72 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റെഡ് മി നോട്ട് 4  സെയിലും ഫ്‌ലിപ്പ് കാര്‍ട്ടിലുണ്ട്. കൂടാതെ എച്ച് ഡി എഫ് സി ക്രഡിറ്റ് കാര്‍ഡുകാര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഓഫറും ഉണ്ട്.

ഫ്‌ലിപ്പ്കാര്‍ട്ട് സെയില്‍ മൊബൈല്‍ ഓഫര്‍

15,999 രൂപ - 16,999 രൂപ വിലയുള്ള മോട്ടോ എം മോട്ടോ ജി5 പ്ലസ് ഫോണുകള്‍ക്ക് ഓഫറില്‍ യഥാക്രമം 12,999രൂപ - 14,999 രൂപയേയുള്ളൂ. ലെനോവോ കെ 5 നോട്ട് (12,499 രൂപ)ന് 9,999 രൂപയേയുള്ളൂ. കെ6 പവര്‍ (9,999രൂപ) ന് 1000 രൂപ ഡിസ്‌കൗണ്ട്, ഗൂഗിള്‍ പിക്‌സല്‍ എക്‌സ് എല്‍ വില 67,000 എന്നത് 48,999 രൂപയായി കുറച്ചിട്ടുണ്ട്.
ഫാഷന്‍, ഗൃഹോപകരണങ്ങള്‍ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും ഫ്‌ലിപ്കാര്‍ട്ട് ഫ്രീഡം സെയിലിലുണ്ട്. 

flip kart freedom sale 2017 dates announced , it starts on August 9th and ends on August 11th

RECOMMENDED FOR YOU: