ക്രോം 69, മെറ്റീരിയല്‍ തീം ഡിസൈനില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്ടോപ്പ് 

NewsDesk
ക്രോം 69, മെറ്റീരിയല്‍ തീം ഡിസൈനില്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, ഡെസ്‌ക്ടോപ്പ് 

ഗൂഗിള്‍ ക്രോം പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ഗൂഗിള്‍ ബ്രൗസറിന് പുതിയ ലുക്ക് നല്‍കിയിരിക്കുകയാണ്. കുറെ പ്രത്യേകതകളുമുണ്ട് പുതിയ രൂപത്തില്‍. മെറ്റീരിയല്‍ തീം ആണ് അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ റൗണ്ട് ഷേപ്പുകളാണ് ഡിസൈനിലുള്ളത്, പുതിയ ഐക്കണുകള്‍, ലൈറ്റ് കളര്‍ പാലര്‌റ് എന്നിവയുമുണ്ട്.

ക്രോം 69ല്‍ ഡിസൈനിനെ കൂടാതെ പാസ് വേര്‍ഡ് മാനേജ്‌മെന്റ് ശക്തിപ്പെടുത്തി, ഓട്ടോഫില്‍ ഫീച്ചര്‍ , ഓമ്‌നിബോക്‌സ് എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടുതല്‍ പുതിയ സെക്യൂരിറ്റി ഓപ്ഷനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയിലെല്ലാം പുതിയ ബ്രാന്റ് ലഭിക്കും.


ആന്‍ഡ്രോയിഡ് 69.0.3497 വെര്‍ഷന്‍ ക്ലീന്‍, മോഡേണ്‍ ഡിസൈന്‍, സുരക്ഷിതവും എളുപ്പവുമായ മൊബൈല്‍ പേമെന്റ് സംവിധാനം, കൂടുതല്‍ സൈറ്റുകളില്‍ പാസ്വേഡ് ജനറേറ്റ് ചെയ്യാനുള്ള സംവിധാനം, പെര്‍ഫോര്‍മന്‍സ് ഇംപ്രൂവ്‌മെന്റ് എന്നിവയെല്ലാം നല്‍കുന്നുണ്ട്. മെറ്റീരിയല്‍ തീമിന്റെ ലൈററ് ഗ്രേ ബാക്ക്ഗ്രൗണ്ട്, വൈ്റ്റ് പാലറ്റ്, എന്നിവയാണ്. ടാബുകളും കോര്‍ണറുകളുമെല്ലാം റൗണ്ട് ഷേപ്പിലായി. ഓമ്‌നിബോക്‌സും പില്‍ ഷേ്പ്പിലായി മാറി. സേര്‍ച്ച് ബാറും അഡ്രസ്സ് ബാറും ഒന്നായി മാറി. സെര്‍്ച്ചിനെ വേഗ്ത്തിലാക്കാന്‍ ഇത് സഹായിക്കുന്നു.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE