ബിഎസ്എന്‍എല്‍ വിവിധ പ്രീപെയ്ഡ് പ്ലാനുകള്‍ മള്‍ട്ടിപ്പിള്‍ റീജിയണില്‍ ഒഴിവാക്കി

NewsDesk
ബിഎസ്എന്‍എല്‍ വിവിധ പ്രീപെയ്ഡ് പ്ലാനുകള്‍ മള്‍ട്ടിപ്പിള്‍ റീജിയണില്‍ ഒഴിവാക്കി

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് 333രൂപ, 444രൂപ പ്രീപെയ്ഡ് റീചാര്‍ജ്ജ് പ്ലാനുകള്‍ ഒഴിവാക്കുന്നു. രണ്ട് റീചാര്‍ജ്ജ് പ്ലാനുകളും 2017ല്‍ തുടങ്ങിയതാണ്. 666രൂപയുടെ പ്രീപെയ്ഡ് പ്ലാനിനൊപ്പം സിക്‌സര്‍ 666 എന്ന് പേരിട്ടത് ഇറങ്ങിയവയായിരുന്നു ഇരുപ്ലാനുകളും. 333രൂപ, 444രൂപ റീചാര്‍ജ്ജ് പ്ലാനുകള്‍ക്കൊപ്പം ബിഎസ്എന്‍എല്‍ മറ്റു ചില പ്ലാനുകളും ഒഴിവാക്കുന്നുണ്ട്. 339രൂപ, 379രൂപ,392രൂപ പ്ലാനുകളാണിത്. ബിഎസ്എന്‍എല്‍ അവരുടെ ബമ്പര്‍ ഓഫര്‍ കാലാവധി നീട്ടി ദിവസങ്ങള്‍ക്കകമാണ് പുതിയ നീക്കം. ജൂണ്‍ 30വരെ അഡീഷണല്‍ 2.21ജിബി ഡാറ്റ നിത്യവും എന്ന രീതിയിലാണ് ബമ്പര്‍ ഓഫര്‍ നീട്ടിയിരിക്കുന്നത്.

ബിഎസ്എന്‍എല്‍ കൊല്‍ക്കത്ത വെബ്‌സൈറ്റ് ലിസ്റ്റിങ്ങനുസരിച്ച് 333രൂപ, 444രൂപ പ്ലാനുകള്‍ ഇനി ലഭ്യമാവുകയില്ല. കൊല്‍ക്കത്ത സര്‍ക്കിളിനു പുറമെ മറ്റു പല സര്‍ക്കിളുകളിലും ഈ പ്ലാനുകള്‍ ഒഴിവാക്കിയിട്ടുണ്ട്.


ഈ പ്ലാനുകള്‍ നീക്കം ചെയ്തതിന് ഔദ്യോഗികമായി കാരണമൊന്നും പറഞ്ഞിട്ടില്ല. നീക്കം ചെയ്ത അഞ്ച് പ്ലാനുകളും ഓണ്‍ നെറ്റ്് വര്‍ക്ക് വോയ്‌സ് കോള്‍ സൗകര്യം നല്‍കുന്നവയായിരുന്നു.


ഈ ആഴ്ച തുടക്കത്തില്‍ ബിഎസ്എന്‍എല്‍ ബമ്പര്‍ ഓഫര്‍ കാലാവധി ജൂണ്‍ 30വരെ നീട്ടിയിരുന്നു. ജനുവരിയില്‍ ഏപ്രില്‍ 30വരെ നീട്ടിയതായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ആണ് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചത്. പ്രീ പെയ്ഡ് കസ്റ്റമേഴ്‌സിന് 186,429,485,666,999, 1699 രൂപയുടെ റീചാര്‍ജ്ജ് പ്ലാനുകള്‍ തിരഞ്ഞെടുത്താല്‍ കൂടുതലായി 2.21ജിബി ഡെയ്‌ലി ഡാറ്റയായിരുന്നു ഓഫര്‍.

bsnl removes rs 333,rs 444 prepaid recharge plans

RECOMMENDED FOR YOU: