ആമസോണില്‍ ആപ്പിള്‍ ഡേ സെയില്‍ ഇന്ന് രാത്രി മുതല്‍

NewsDesk
ആമസോണില്‍ ആപ്പിള്‍ ഡേ സെയില്‍ ഇന്ന് രാത്രി മുതല്‍
ആമസോണ്‍ ഇന്ത്യ ആപ്പിള്‍ ഡെ സെയിലുമായി എത്തുന്നു. ഐഫോണ്‍ 11 സീരീസിന് വിലക്കുറവ് ആണ് പ്രത്യേക ഓഫര്‍. ആപ്പിള്‍ ഐപാഡ് സീരീസിനും ആപ്പിള്‍ വാച്ച് സീരീസിനും വ്യത്യസ്തമായ ഡീലുകളും ഓഫര്‍ ചെയ്തിട്ടുണ്ട്. ഇന്ന്(19-07-2020) അര്‍ധരാത്രി മുതല്‍ ജൂലൈ 25വരെയാണ് സെയില്‍.

ആപ്പിള്‍ ഡെ സെയില്‍ ഓഫറുകള്‍

ഏറ്റവും പുതിയ ഐഫോണ്‍ സീരീസില്‍ തുടങ്ങിയാല്‍, ഐഫോണ്‍ 11 68300 രൂപ വില വരുന്നത് സെയിലില്‍ 62900രൂപയ്ക്ക് സ്വന്തമാക്കാം. 67ജിബി സ്റ്റോറേജ് ഓപ്ഷനുള്ളത്. ആപ്പിള്‍ ഡേ സെയിലില്‍ 5400രൂപയുടെ ഡിസ്‌കൗണ്ട് ഫോണുകള്‍ക്ക് ലഭ്യമാകും.

ഐഫോണ്‍ 11 പ്രോയ്ക്ക് ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഐഫോണ്‍ 11 പ്രോ 106600രൂപയ്ക്കും ഐഫോണ്‍ 11 പ്രോ മാക്‌സ് 117100രൂപയ്ക്കും ലഭ്യമാകും. എന്നാല്‍ എച്ചഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ ഫോണുകള്‍ക്ക് 4000രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

ഐഫോണ്‍ 8 പ്ലസ് 64ജിബിയുടെ വില 41500രൂപയാണ് സെയിലില്‍. നിലവില്‍ ഫോണ്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 41,999രൂപയ്ക്കാണ്. അതായത് സെയിലില്‍ 500രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
amazon apple day sale
apple day sale in amazon, discount offers for Iphone 11 series

Viral News

...
...
...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE