ഇന്ത്യയില്‍ 18നും 24നുമിടയിലുള്ളവര്‍ക്ക് പകുതി വിലയ്ക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ 

NewsDesk
ഇന്ത്യയില്‍ 18നും 24നുമിടയിലുള്ളവര്‍ക്ക് പകുതി വിലയ്ക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ 

ഇന്ത്യയില്‍ 18നും 24നുമിടയിലുള്ള പ്രായകാര്‍ക്ക് 999രൂപയുടെ വാര്‍ഷിക പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുമ്പോള്‍ 500രൂപ (50ശതമാനം) ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോണ്‍. ഇ-റീട്ടെയില്‍ ഭീമന്മാര്‍ പ്രൈം ഡേ സെയില്‍ തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്ന യുവാക്കള്‍ക്ക് (പുതിയ ഓഫറില്‍) പ്രൈം ഡേ സെയിലിന്റെ ഭാഗമാവാനാവും.

പ്രൈമില്‍ സൈന്‍ അപ് ചെയ്ത് ആമസോണ്‍.ഇന്‍ ല്‍ പ്രായം വെരിഫൈ ചെയ്താല്‍ ഈ ഓഫര്‍ ലഭ്യമാകും. കമ്പനിയുടെ ഒഫീഷ്യല്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്ലിക്കേഷനുകളിലൂടെ മാത്രമാണ് പുതിയ ഓഫര്‍ ലഭിക്കുക.

ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പിലെ 50ശതമാനം ക്യാഷ്ബാക്ക് നേടികൊണ്ട്, കസ്റ്റമേഴ്‌സിന് പ്രൈമിലൂടെ ഷോപ്പിംഗും, എന്റര്‍ടെയ്ന്‍മെന്റും ആസ്വദിക്കാം. 500രൂപ ലാഭിക്കുകയുമാവാം.ഇന്ത്യയിലെ ആമസോണ്‍ പ്രൈം ഹെഡ് , ഡയറക്ടര്‍ അക്ഷയ് സാഹി, ഒരു സ്റ്റേറ്റമെന്റില്‍ അറിയിച്ചതാണിത്. 

പ്രൈം ഡേ 2019(ജൂലൈ 15-16) നടക്കുന്ന സമയത്താണ് ഈ ഓഫര്‍ ലോഞ്ച് ചെയ്തത്.

യൂത്ത് ഓഫര്‍ ബാനര്‍ വഴി 999രൂപ അടച്ച് ഓണ്‍ലൈനില്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം. ഇവര്‍ വയസ്സ് പാന്‍കാര്‍ഡ്, മെയിലിംഗ് അഡ്രസ് പ്രൂഫ്, ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് വെരിഫൈ ചെയ്യാം.

വെരിഫൈ ചെയ്ത് കഴിഞ്ഞാല്‍ 500രൂപ കസ്റ്റമേഴ്‌സിന്റെ ആമസോണ്‍ പേ ബാലന്‍സ് അക്കൗണ്ചിലേക്ക് 10ദിവസത്തിനകം എത്തും. ബില്‍ പേമെന്റുകള്‍ക്കും , റീചാര്‍ജ്ജുകള്‍ക്കും ഈ പണം ഉപയോഗിക്കാനാവും. 

പ്രൈം മെമ്പര്‍ഷിപ്പ് അണ്‍ലിമിറ്റഡ് ഫ്രീ ഫാസ്റ്റ് ഡെലിവറി നല്‍കുന്നു. പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, പ്രൈം റീഡിംഗ്, ഡീലുകളും ഓഫറുകളും നേരത്തെ ലഭ്യമാവുക തുടങ്ങിയ ഗുണങ്ങള്‍ ഇതിലൂടെ ലഭിക്കും.

ജൂലൈ 2016ന് ഇന്ത്യയില്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ 499രൂപയ്കക് ഒരു വര്‍ഷത്തേക്ക് ആരംഭിച്ചു. അതിനുശേഷം ഇപ്പോഴത്തെ വിലയായ 999രൂപയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കി.

RECOMMENDED FOR YOU:

Connect With Us

EXPLORE MORE