ആമസോണ്‍ പ്രൈം ഡേ സെയില്‍ 2020, മൊബൈല്‍, ടിവി, ആമസോണ്‍ ഉപകരണങ്ങള്‍ മികച്ച ഓഫര്‍

NewsDesk
ആമസോണ്‍ പ്രൈം ഡേ സെയില്‍ 2020, മൊബൈല്‍, ടിവി, ആമസോണ്‍ ഉപകരണങ്ങള്‍ മികച്ച ഓഫര്‍

ആമസോണ്‍ പ്രൈം ഡേ സെയില്‍ ഇന്ത്യയില്‍ ആഗസ്റ്റ് 5 (ഇന്ന്) ആരംഭിച്ചിരിക്കുകയാണ്. രണ്ട് ദിവസത്തെ സെയിലിന്റെ ഭാഗമായി പോപുലര്‍ മൊബൈല്‍ ഫോണുകള്‍, ടിവികള്‍ ലാപ്‌ടോപ്പ്, ഹെഡ്‌ഫോണ്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഡിസ്‌കൗണ്ടുകളും ഓഫറുകളും ലഭ്യമാണ്. ആമസോണ്‍ പ്രൈം മെമ്പേഴ്‌സിന് മാത്രമായുള്‌ല വാര്‍ഷിക ഗ്ലോബല്‍ സെയിലാണിത്. കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ ഇന്ത്യയില്‍ മാത്രമാണ് സെയില്‍ നടത്തുന്നത്. ആമസോണ്‍ പ്രൈം ഡെ സെയില്‍ 2020ന്റെ ആദ്യ ദിനത്തിലെ ബെസ്റ്റ് ഡീലുകള്‍ പരിചയപ്പെടാം.

ഉല്പന്നങ്ങള്‍ക്ക് പ്രത്യേകമായുള്ള ഡീലുകള്‍ക്ക് പുറമെ എച്ച്ഡിഎഫ്‌സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കായി 10ശതമാനം ഇന്‍സ്റ്റന്‍ഡ് ഡിസ്‌കൗണ്ട്(5000രൂപയുടെ മിനിമം പര്‍ച്ചേസിന് 1500രൂപ കാര്‍ഡിന്) ലഭിക്കും.

ആമസോണ്‍ പ്രൈം ഡെ സെയില്‍ 2020- മൊബൈല്‍ ഫോണുകള്‍ക്ക് 06-08 നുള്ള ഓഫറുകള്‍

ആപ്പിള്‍ ഐഫോണ്‍ 11

ഈ വര്‍ഷത്തെ പുതിയ ഐഫോണ്‍ മോഡല്‍ ഔദ്യോഗികമായി തന്നെ വൈകുകയാണ്. ഇനിയും പുതിയ മോഡലിന് കാത്തിരിക്കാന്‍ വയ്യാത്തവര്‍ക്കായി കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ മോഡല്‍ 11 64ജിബി സെയിലില്‍ ഡിസ്‌കൗണ്ട് വിലയ്ക്ക് 59,900രൂപ(എംആര്‍പി 68300) ലഭിക്കും. പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയുമാവാം. എക്‌സ്‌ചേഞ്ച് ഓഫറായി 13600രൂപ ലഭിക്കും.

വണ്‍ പ്ലസ് 7ടി 35999രൂപയ്ക്ക് സെയിലില്‍ ലഭിക്കും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ 15600രൂപ വരെയുള്ള ഡിസ്‌കൗണ്ടും നല്‍കുന്നു. ആമസോണ്‍ തിരഞ്ഞെടുത്ത കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ക്യാഷ്ബാക്കിനൊപ്പം ലഭ്യമാക്കുന്നു. 

വണ്‍ പ്ലസ് 7ടി പ്രോ, ഒപ്പോ റെനോ 4 പ്രോ, റെഡ്മി കെ 20 പ്രോ(6ജിബി, 128ജിബി), സാംസങ് ഗാലക്‌സി എസ് 10 (44999രൂപ - ഒറിജിനല്‍ വില 71000രൂപ)എന്നിവയാണ് ഓഫറുള്ള ഫോണുകള്‍. 

ആമസോണ്‍ ഉപകരണങ്ങള്‍ക്കും ഓഫറുകള്‍ ലഭ്യമാണ്. ഫയര്‍ ടിവി സ്റ്റിക്കുകള്‍ 2399രൂപ വില മുതല്‍ ലഭ്യമാണ്. സെയിലില്ലാത്തപ്പോള്‍ വില 3999തിലാണ് ആരംഭിക്കുന്നത്. എകോ ഡോട്ട് ട്വിന്‍ പാക്ക് വിത്ത് സ്മാര്‍ട്ട് ബള്‍ബ്. കിന്‍ഡില്‍ പേപ്പര്‍ വൈറ്റ്, എന്നിവയാണ് മറ്റ് ഉപകരണങ്ങള്‍.

ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായ വണ്‍ പ്ലസ് 55 ഇഞ്ച് ക്യു 1 സീരീസ് ആന്‍ഡ്രോയിഡ് ക്യു എല്‍ഇഡി ടിവി 59899 രൂപ (എംആര്‍പി 699000രൂപ), ബോസ് ക്വയറ്റ്കംഫോര്‍ട്ട് 35 II വയര്‍ലെസ് ഹെഡ്‌ഫോണുകള്‍, സോണി WH-1000XM3 വയര്‍ലെസ് ഹെഡ്‌ഫോണുകള്‍, എച്ച്പി പവിലിയണ്‍ 15.6 ഇഞ്ച് ഗെയിമിംഗ് ലാപ്‌ടോപ് എന്നിവയ്ക്കും ഓഫറുകളുണ്ട്.

amazon prime day sale, offers available for mobile, tv, amazon devices

RECOMMENDED FOR YOU: