ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തുന്നു: കൂടുതലറിയാം

NewsDesk
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വീണ്ടുമെത്തുന്നു: കൂടുതലറിയാം

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ വീണ്ടുമെത്തുന്നു. ഒക്ടോബര്‍ 24 മുതല്‍ ഒക്ടോബര്‍ 28വരെയാണ് രണ്ടാംഘട്ടം. ഒരു ട്വീറ്റിലൂടെ ജനങ്ങളുടെ ആവശ്യപ്രകാരം വീണ്ടും സെയില്‍ നടത്തുകയാണെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. ഇത്തവണ ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക് എന്നിവയുമായാണ് ആമസോണ്‍ സഹകരിക്കുന്നത്. 10ശതമാനം കൂടൂതല്‍ കാഷ്ബാക്ക് കസ്റ്റമേഴ്‌സിന് നല്‍കുകയാണ് ലക്ഷ്യം. ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റ് ബാനര്‍ പ്രകാരം ആദ്യഘട്ട സെയിലിലെ നല്ല ഡീലൂകള്‍ ഇത്തവണയും ആവര്‍ത്തിക്കുമെന്നാണ് അറിയുന്നത്. ഈ ആഴ്ചയിലെ സെയിലില്‍ പ്രൈം കസ്റ്റമേഴ്‌സിന് നേരത്തെ ആസസ് ലഭിക്കുമോയെന്ന് അറിയിച്ചിട്ടില്ല. 


സാംസംഗ് ഗാലക്‌സി എ 8+ 23,990രൂപയ്ക്ക് ലഭ്യമാകും സെയിലില്‍. സാധാരണ വിലയില്‍ 2000 രൂപയുടെ എക്‌സ്‌ചേഞ്ച് വിലയും ഉണ്ടാകും. എല്ലാ ദിവസവും 12പിഎമ്മിന് റെഡ്മി 6എ ഫ്‌ലാഷ് സെയില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാവും. 


തിരഞ്ഞെടുത്ത സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്ക് 70ശതമാനം രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും സെയിലില്‍. ഒരു വര്‍ഷത്തെ  സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ഉപഭോക്താവിന് ലഭിക്കും. 150ലധികം ബ്രാന്റുകളിലായ 5000 ഉത്പന്നങ്ങള്‍ സെയിലില്‍ ലഭ്യമാകും. 


തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്ക് 30000രൂപ ഡിസ്‌കൗണ്ട് ഓഫറും ലഭ്യമാകും. ക്രേസി ഡീല്‍ ബാനറിലൂടെ 500ലധികം ഉത്പന്നങ്ങളുടെ ഫ്‌ലാഷ് സെയിലും നടത്തുന്നുണ്ട് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍. 22000രൂപ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് എക്‌സ്‌ചേഞ്ച് ഓഫര്‍ എല്‍ഇഡി ടിവികള്‍ക്കും ഉപകരണങ്ങള്‍ക്കും ലഭ്യമാകും.

RECOMMENDED FOR YOU: