ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് ദീവാലി സ്‌പെഷല്‍ സെയില്‍ ഇന്നാരംഭിക്കും

NewsDesk
ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് ദീവാലി സ്‌പെഷല്‍ സെയില്‍ ഇന്നാരംഭിക്കും

ആമസോണും ഫ്‌ലിപ്പ്കാര്‍ട്ടും അവരുടെ ഉത്സവകാല സെയില്‍ രണ്ടാംഘട്ടം ഇന്നാരംഭിക്കുന്നു. ദീവാലി 2019 സ്‌പെഷല്‍ സെയിലില്‍ മൊബൈല്‍ ഫോണുകള്‍ക്കും ഇലക്ട്രോണിക്‌സിനും നൂറുകണക്കിന് ഡീലുകളാണുള്ളത്. കഴിഞ്ഞ സെയില്‍ നഷ്ടമായവര്‍ക്ക് ഇത്തവണ പ്രയോജനപ്പെടുത്താം. ഇന്ത്യയിലെ പോപുലര്‍ സ്മാര്‍ട്ട് ഫോണ്‍ മോഡലുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടുകളാണ് രണ്ട് ഇകൊമേഴ്‌സ് ഭീമന്മാരും നല്‍കുന്നത്. 

അടുത്തിടെ ലോഞ്ച് ചെയ്ത വിവോ യു10 ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2019 സെയിലില്‍ 1000രൂപയുടെ ഡിസ്‌കൗണ്ടോടെ പ്രീപെയ്ഡ് ഓര്‍ഡറുകള്‍ ലഭ്യമാണ്. വിവോ യു10 5000എംഎഎച്ച് ബാറ്റരി, 18w ഫാസ്റ്റ് ചാര്‍ജ്ജിംഗ് സപ്പോര്‍ട്ട്, സ്‌നാപ് ഡ്രാഗണ്‍ 665Soc എന്നീ ഫീച്ചറുകളുള്ളത്. പഴയ സ്മാര്‍ട്ട് ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ 7650രൂപ അഡീഷണല്‍ ഡിസകൗണ്ടും ലഭിക്കും. 8990രൂപയാണ് വില.

വണ്‍പ്ലസ് 7 വില 37,999രൂപയില്‍ നിന്നും 34,999രൂപയായി കുറഞ്ഞിട്ടുണ്ട് ആമസോണില്‍. ഇത് കൂടാതെ വണ്‍പ്ലസ് 7 പ്രോ, സാംസങ് ഗാലക്‌സി നോട്ട് 9, സാംസങ് ഗാലക്‌സ് എം30, റിയല്‍മി യു1 എന്നിവയും ഓഫറുകളോടെ ലഭ്യമാണ്.

 

amazon and flipkart second season festival sale starts today

RECOMMENDED FOR YOU: