പുതിയ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ പ്രഖ്യാപിച്ച് എയർടെൽ

NewsDesk
പുതിയ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ പ്രഖ്യാപിച്ച് എയർടെൽ

499, 699, 2798 രൂപയുടെ മൂന്ന് പുതിയ പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. പുതിയ പ്ലാനുകളിൽ ഡിസ്നി +  ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ആകർഷകമായ ഓഫർ. 

ഐപിഎൽ 2021 ആരംഭിക്കുന്നതിനായി നാളുകൾ മാത്രം ബാക്കിയിരിക്കെ ഭാരതി എയർടെൽ ഡിസ്നി+ ഹോട്ട്സ്റ്റാര‍് സബ്സക്രിപ്ഷനോടുകൂടിയുള്ള പുതിയ 3 പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുന്നു. തങ്ങളുടെ മൊബൈലിൽ ഐപിഎൽ ലൈവ് സ്ട്രീമിം​ഗ് ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പ്ലാനുകൾ. 

499, 699, 2798 രൂപ വിലവരുന്ന പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈസ്പീഡ് ഡാറ്റ, അൺലിമിറ്റഡ് കോളിം​ഗ് ഫസിലിറ്റി എന്നിവയും പ്ലാനിൽ ലഭ്യമാണ്. മറ്റ് സബ്സ്ക്രിപ്ഷനുകളും പ്ലാനുകൾ ഓഫർ ചെയ്യുന്നുണ്ട്. 

499 രൂപ പ്ലാൻ

499രൂപ വില വരുന്ന പ്ലാനിൽ ഡിസ്നി +ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനൊപ്പം 3ജിബി ഹൈസ്പീഡ് ഡാറ്റ നിത്യവും, അൺലിമിറ്റഡ് കോൾ 28ദിവസം വാലിഡിറ്റിയിൽ എന്നിവയും ലഭിക്കും. കൂടാതെ 100 എസ്എംഎസ് നിത്യവും, ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനും പ്ലാനിലുണ്ട്.

വിങ്ക് മ്യൂസിക്, എംക്സ്ട്രീം പ്രീമിയം തുടങ്ങിയവും റീചാർജ്ജ് പ്ലാൻ ലഭ്യമാക്കുന്നു.

699 രൂപ പ്ലാൻ

499രൂപ പ്ലാനിലെ എല്ലാ നേട്ടങ്ങൾക്കുമൊപ്പം 56ദിവസം വാലിഡിറ്റി ലഭ്യമാകും. എന്നാൽ പ്ലാനിലെ ഡാറ്റ സ്പീഡ് നിത്യവും 2ജിബി എന്നതിലേക്ക് ഡൗൺ​ഗ്രേഡ് ചെയ്തിട്ടുണ്ട്. 

2798രൂപ പ്ലാൻ

മൂന്നാമത്തെ പുതിയ പ്ലാൻ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 356 ദിവസം വാലിഡിറ്റി നൽകുന്നു. ഒരു വർഷം മുഴുവനായും ഹൈസ്പീഡ് ഡാറ്റയും. നിരവധി ഒടിടി സബ്സ്ക്രിപ്ഷനുകളും നൽകുന്നു. വിങ്ക് മ്യൂസിക്, എക്സ്ട്രീം പ്രീമിയം എന്നിവയും ലഭ്യമാകും

കസ്റ്റമേഴ്സിന് മൂന്നിലേതെങ്കിലും തുകയ്ക്ക് റീചാർജ്ജ് ചെയ്യുന്നതോടെ ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകും എയർടെൽ താങ്ക് ആപ്പിലൂടെയോ മറ്റേതെങ്കിലും ഡിജിറ്റൽ റീചാർജ്ജിം​ഗ് പ്ലാറ്റ്ഫോമുകളിലൂടെയോ റീചാർജ്ജ് ചെയ്യാം. ഓഫ്ലൈനായും റീചാർജ്ജ് ചെയ്യാവുന്നതാണ്.

airtel new recharge plans with disney + hotstar subscription

RECOMMENDED FOR YOU: