8രൂപ മുതല്‍ 399രൂപ വരെയുള്ള എയര്‍ടെല്‍ , പുതിയ ഓഫറുകള്‍

NewsDesk
8രൂപ മുതല്‍ 399രൂപ വരെയുള്ള എയര്‍ടെല്‍ , പുതിയ ഓഫറുകള്‍

ഇന്ത്യയിലെ വന്‍കിട ടെലികോം ഓപ്പറേറ്ററുകളില്‍ ഒന്നായ ഭാരതി എയര്‍ടെല്‍ റിലയന്‍സ് ജിയോയോട് ഏറ്റുമുട്ടുന്നതിനായി പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. പ്രീ പെയ്്ഡ് ഉപഭോക്താക്കള്‍ക്കുള്ളതാണ് ഓഫറുകള്‍. 

സ്ഥലമനുസരിച്ച് ഓഫറുകള്‍ക്ക് ചെറിയ വ്യത്യാസമുണ്ട്. 8രൂപ,15 രൂപ, 40രൂപ, 349രൂപ, 399രൂപ എന്നിവയാണ് ഓഫര്‍ നിരക്കുകള്‍.


പുതിയ എയര്‍ടെല്‍ പ്ലാനുകള്‍ വിശദമായി താഴെ പറയും പ്രകാരമാണ്.


8രൂപ പ്ലാന്‍ :ലോക്കല്‍ + എസ് ടിഡി കോളുകള്‍ മിനിറ്റിന് 30പൈസയ്ക്ക് 56 ദിവസത്തേക്ക്.
40 രൂപ പ്ലാന്‍ : 35 രൂപയുടെ ടോക്ടൈം അണ്‍ലിമിറ്റഡ് വാലിഡിറ്റിയോടെ ലഭ്യമാകും.
60 രൂപ പ്ലാന്‍ : 58രൂപയുടെ അണ്‍ലിമിറ്റഡ് വാലിഡിറ്റി ടോക്ടൈം.

4ജി സിം അപ്ഗ്രഡേഷന്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി 5രൂപയുടെ പ്രത്യേക പ്ലാനും ഉണ്ട്. ഇത് ഒറ്റ പ്രാവശ്യത്തേ്ക്കുള്ള ഓഫറായിരി്ക്കും. ഇത് പ്രകാരം 7 ദിവസത്തേക്ക് 4ജിബിയുടെ 3ജി അല്ലെങ്കില്‍ 4ജി ഡാറ്റ ലഭ്യമാകും.

349രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ പെയ്മന്റ്‌സ് ബാങ്കിംഗ് അക്കൗണ്ട് ഓപ്പണ്‍ ചെയ്താല്‍ 10% ക്യാഷ് ബാക്ക് ഓഫറുണ്ട്.


199രൂപയുടെ റീചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമി്റ്റഡ് ലോക്കല്‍ കോളിനൊപ്പം 1ജിബി 2ജി/3ജി/4ജി ഡാറ്റയും 28ദിവസത്തേക്ക് ലഭിക്കും.

399രൂപയുടെ വലിയ പ്ലാനില്‍ ഓരോ ദിവസവും 1ജിബി ഡാറ്റയും 4ജി സ്പീഡില്‍. അ്ണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളുകളും ലഭിക്കും. ഈ പ്ലാന്‍ ജിയോയുടെ 399ന്റെ പ്ലാനിനെ കൗണ്ടര്‍ ചെയ്യാനുള്ളതാണ്. ജിയോയില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡിയ്‌ക്കൊപ്പം 1ജിബി ഡാറ്റ ദിവസവും 84ദിവസത്തേക്ക് ലഭ്യമാണ്.


349രൂപയുടെ എയര്‍ടെല്‍ പ്ലാന്‍ ആണ് അടുത്തത്. ഇത് പ്രകാരം 28ദിവസത്തേക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്ടിഡി കോളും 28ജിബി ഡാറ്റയും (1ജിബി ദിവസവും) 4ജി സ്പീഡില്‍ ലഭിക്കും.


149രൂപയുടെ പ്ലാനില്‍ എയര്‍ടെല്‍ ടു എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളും 2ജിബി ഡാറ്റ 4ജി സ്പീഡിലും 28ദിവസത്തെ വാലിഡിറ്റിയില്‍.

 

Bharati airtel launched new recharge plans from Rs 8 to Rs 399 for their prepaid customers

RECOMMENDED FOR YOU: