എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ,ചാനല്‍ വില ട്രായ് നിയമമനുസരിച്ചത് പ്രഖ്യാപിച്ചു

NewsDesk
എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ,ചാനല്‍ വില ട്രായ് നിയമമനുസരിച്ചത് പ്രഖ്യാപിച്ചു

പ്രധാനപ്പെട്ട ഡിടിഎച്ച്, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ചാനല്‍ പാക്കുകള്‍ ട്രായ് നിയമമനുസരിച്ചുള്ളത് പ്രഖ്യാപിച്ചു. എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി, ഡിഷ് ടിവി എന്നിവരാണ് ആദ്യം പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റെഗുലേറ്ററി ഫ്രെയിം വര്‍ക്ക് പ്രകാരമുള്ള പുതിയ നിരക്കുകള്‍ കേബിള്‍ ടിവി വിതരണക്കാരും മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാരുമായ ഡെന്‍ നെറ്റ് വര്‍ക്ക്‌സ്, ഹാത്ത്വേ കേബിള്‍, സിറ്റി കേബിള്‍ എന്നിവരും ഓരോ ചാനലിനും വരുന്ന പുതുക്കിയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രധാനപ്പെട്ട ഡിട്ടിഎച്ച് പ്ലെയേഴ്‌സില്‍ ഡിഷ് ടിവി അവരുടെ സേവനത്തിന്റെ ഭാഗമായുള്ള ചാനലുകളുടെ വിലവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഭ്യമാകുന്ന ചാനലുകളെ പലതരത്തില്‍ ഗ്രൂപ്പ്് ചെയ്തിട്ടുണ്ട്. ഫ്രീ ചാനലുകള്‍ കൂടാതെ വിവിധ പെയ്ഡ് ചാനലുകളും ലിസ്റ്റിലുണ്ട്.


ഇംഗ്ലീഷ് ന്യൂസ്, ഹിന്ദി മൂവീസ്, ലൈഫ്‌സ്റ്റൈല്‍/ ഫാഷന്‍, സ്‌പോര്‍ട്‌സ് എന്നിഘ്ഘനെ വര്‍ഗീകരിച്ചിട്ടുണ്ട് ചാനലുകളെ. ബ്രോഡ്കാസ്‌റ്റേഴ്‌സില്‍ നിന്നുമുള്ള വിവിധ ഹൈലൈറ്റഡ് പാക്കേജുകളുമുണ്ട്. ഹിന്ദി എച്ച്ഡി പ്രീമിയം, ഹിന്ദി എച്ച്ഡി വാല്യു, തെലുഗ് വാല്യു, തുടങ്ങിയ സ്റ്റാര്‍ ഇന്ത്യ പാക്കുകള്‍, ടൈംസ് നെറ്റ് വര്‍ക്കിന്റെ ടൈംസ് ബോക്വെറ്റ് 1എച്ച്ഡി, ടൈംസ് ബോക്വേറ്റ് 2 എച്ച്ഡി, ടര്‍ണര്‍ ഇന്റര്‍നാഷണലിന്റെ ടര്‍ണര്‍ ഫാമിലി പാക്ക്, ടര്‍ണര്‍ കിഡ്‌സ് പാക്ക് എന്നിവയും ഹാപ്പി ഇന്ത്യ 31, ഹാപ്പി ഇന്ത്യ പ്ലാറ്റിനം, ഹാപ്പി ഇന്ത്യ എച്ചഡി എന്നൂ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക് പാക്കുകളും ലിസ്റ്റിലുണ്ട.


എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി ഒരോ ചാനലിന്റെയും വില അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രീമിയം ചാനലുകളായ സ്റ്റാല്‍ സ്‌പോര്‍ട്‌സ്, സോണി, സീ കഫേ എന്നിവയ്ക്ക് മാസത്തില്‍ 20രൂപ 22 രൂപ എന്നിങ്ങനെയാണ് വില ഈടാക്കുന്നത്. കൂടാതെ ഡിഷ് ടിവി പോലെ ബ്രോഡ്കാസ്‌റ്റേഴ്‌സ് പാക്കേജുകളുമുണ്ട്. സ്റ്റാര്‍ വാല്യു, സോണി ഹാപ്പി ഇന്ത്യ തുടങ്ങിയവ.
ഓഡിയന്‍സിനെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഹാത്തവേ കേബിള്‍ ഓപ്പറേറ്റര്‍ വിവിധ ചാനല്‍ പാക്കുകള്‍ ഇറക്കിയിട്ടുണ്ട്. നമ്മ കന്നഡ - 272, മാന തെലുഗു 275രൂപ, പ്രീമിയം കന്നഡ 401 ആപ്ലാ ചോയ്‌സ് 271 എന്നീ മാസത്തിലുള്ള പാക്കുകളുമുണ്ട്.


ഡെന്‍ നെറ്റ് വര്‍ക്ക്‌സ് ബ്രോഡ്കാസ്‌റ്റേഴ്‌സ് മന്ത്‌ലി ലിസ്റ്റ്, സണ്‍ ടിവി നെറ്റ് വര്‍ക്ക്, ഡിസ്‌കവറി, ഡിസ്‌നി തുടങ്ങിയവ പ്രസിദ്ധീകരിച്ചിരിക്കുന്നു. 4രൂപയില്‍ തുടങ്ങി 145രൂപവരെയുള്ള പാക്കേജുകളുണ്ട്.


സിറ്റി കേബിളും മുന്‍ പറഞ്ഞ പോലെ പാക്കേജുകള്‍ സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടത് തിരഞ്ഞെടുക്കാവുന്ന തരത്തില്‍ ഇറക്കിയിരിക്കുന്നു. 52 രൂപയില്‍ തുടങ്ങി 166രൂപവരെയുള്ള പാക്കുകള്‍.


മാസത്തിലുളള പാക്കേജുകള്‍ കൂടാതെ കേബിള്‍ സെര്‍വീസ് പ്രൊവൈഡേഴ്‌സും, ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും മാക്‌സിമം 130രൂപ വരുന്ന മാസത്തിലുള്ള പാക്കേജ് 100 ഫ്രീ എയര്‍ ചാനലുകള്‍ കാണിക്കുന്നതിനായി ഇറക്കിയിട്ടുണ്ട്. മാസത്തിലുള്ള കേബിള്‍ ബില്ലിനൊപ്പം വരുന്ന  ഫ്രീ എയര്‍ ചാനലുകള്‍ കണ്‍സ്യൂമേഴ്‌സിന് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാവണമെന്നും ട്രായ് നിര്‍ദ്ദേശമുണ്ട്.


പുതിയ ഫ്രെയിംവര്‍ക്ക് അനുസരിച്ച് ചാനലുകള്‍ തിരഞ്ഞെടുക്കാന്‍ കസ്റ്റമേഴ്‌സിന് ജനുവരി 31വരെ സമയം ട്രായ് നല്‍കുന്നുണ്ട്. ഡിസംബര്‍ അവസാനമാണ പുതിയ നിയമം നിലവില്‍ വന്നത് എന്നതിനാലാണിത്. മാര്‍ച്ച് 2017ല്‍ പ്രഖ്യാപിച്ചിരുന്നത് ഡിസംബര്‍ 28,  2018 മുതല്‍ പുതിയ നിയമം നിലവില്‍ വരുമെന്നായിരുന്നു. എന്നാല്‍ നിലവിലുള്ള പാക്ക്/പ്ലാന്‍/ബോക്വേറ്റുകള്‍ തടസ്സം കൂടാതെ  ജനുവരി 31,2019വരെ ലഭ്യമാകും.ഒരു സെര്‍വീസ് പ്രൊവൈഡര്‍മാരും ജനുവരി 31വരെ ലോകല്‍ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കു നല്‍കുന്ന സിഗ്നല്‍ ഡിസ്‌കണക്ട് ചെയ്യാന്‍ പാടില്ല എന്നും ട്രായ് നിര്‍ദ്ദേശമുണ്ട്.

airtel, dish tv, hathway announced channel price list

RECOMMENDED FOR YOU: