ആമസോണ്‍ ഫയര്‍ ടിവി പ്ലാറ്റ് ഫോമില്‍ ഇനി യൂട്യൂബ് ആപ്പ് ലഭ്യമാകും

NewsDesk
ആമസോണ്‍ ഫയര്‍ ടിവി പ്ലാറ്റ് ഫോമില്‍ ഇനി യൂട്യൂബ് ആപ്പ് ലഭ്യമാകും

ഒഫീഷ്യല്‍ യൂട്യൂബ് ആപ്പ് ഇനി ആമസോണ്‍ ഫയര്‍ ടിവി പ്ലാറ്റ്‌ഫോമിലും ഫയര്‍ ടിവി എഡിഷന്‍ സ്മാര്‍ട് ടിവിയിലും ലഭിക്കും.


വരും മാസങ്ങളില്‍ യൂട്യൂബ് ടിവി, യൂട്യൂബ് കിഡ്‌സ് എന്നിവ ഫയര്‍ ടിവി ഡിവൈസസുകളില്‍ ലഭ്യമാക്കും. ആമസോണ്‍ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.


എല്ലാ കോമ്പാറ്റബിള്‍ ഉപകരണങ്ങളിലും യുവര്‍ ആപ്പ്‌സ് ആന്റ് ചാനല്‍സ് എന്ന സെക്ഷനില്‍ യൂട്യൂബ് ആപ്പ് കാണാം.

കൂടാതെ ആമസോണ്‍ പ്രൈം വീഡിയോ ക്രോം കാസ്റ്റ്, ആന്‍ഡ്രോയിഡ് ടിവി ഡിവൈസസ് എന്നിവയില്‍ കാണാനാകും. പ്രൈം മെമ്പേഴ്‌സിന് ആമസോണ്‍ ഒറിജിനല്‍സ്, ലൈവ് ഇവന്റ്‌സ്, പ്രൈം വീഡിയോ ചാനലുകള്‍ എന്നിവയ്ക്ക് അണ്‍ലിമിറ്റഡ് ആസസും ലഭിക്കും.

ഉപയോക്താക്കള്‍ക്ക് 4കെ എച്ച്ഡിആര്‍ വീഡിയോകള്‍ കളിക്കാനും (സപ്പോര്‍ട്ടഡ് ടിവികളില്‍) മീഡിയ പ്ലെയറുകള്‍ സ്ട്രീം ചെയ്യാനുമാവും.

ഒഫീഷ്യല്‍ യൂട്യൂബ് ആപ്പ് അലക്‌സയിലും വര്‍ക്ക് ആവും.

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE