ഇന്‍സ്റ്റാഗ്രാം , യൂട്യൂബ് വീഡിയോകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വാട്ടസ്അപ്പില്‍

NewsDesk
ഇന്‍സ്റ്റാഗ്രാം , യൂട്യൂബ് വീഡിയോകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വാട്ടസ്അപ്പില്‍

ആന്‍ഡ്രോയിഡ് ഫോണിലും പിക്ചര്‍ ഇന്‍ പിക്ചര്‍ വീഡിയോ ഫീച്ചര്‍ വാട്ട്‌സ് അപ്പ് അവതരിപ്പിച്ചു. 2018ല്‍ ഒരുപാടു പുതിയ ഫീച്ചറുകള്‍ വാട്ട്‌സ് അപ്പ് അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം ആദ്യത്തില്‍ ഐഓഎസില്‍ വാട്ട്‌സ് അപ്പ് പിപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ ഫീച്ചര്‍ ആന്‍ഡ്രോയ്ഡ് ഫോണിലും അവതരിപ്പിച്ചിരിക്കുന്നു. ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് വീഡിയോകള്‍ മെസേജിംഗ് ആപ്പില്‍ തന്നെ ചെറിയ സ്‌ക്രീനില്‍ കാണാനുള്ള സൗകര്യം ഇതോടെ ലഭ്യമാകും. വീഡിയോ കാണാനായി ഇന്‍സ്റ്റാഗ്രാമിലേക്കോ യൂട്യൂബിലേക്കോ പോകേണ്ടി വരില്ല.


വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം, വാട്ട്‌സ് അപ്പ് പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ആന്‍ഡ്രോയ്ഡ് അപ്പില്‍ വര്‍ക്കിംഗിലാണെന്നാണ്. അടുത്തിടെ ഗൂഗിള്‍ പ്ലേസ്റ്റോറിലൂടെ വാട്ടസ് അപ്പ് പുതിയ അപ്‌ഡേഷന്‍ ഇറക്കിയിരുന്നു. ഡെവലപ്പ്‌മെന്റ് സ്റ്റേജിലായതിനാല്‍ പുതിയ ഫീച്ചര്‍ നിലവില്‍ ലഭ്യമല്ല. അടുത്തുതന്നെ പുതിയ അപ്‌ഡേറ്റിലൂടെ ഈ ഫീച്ചര്‍ അവതരിപ്പിക്കും.


വാട്ട്‌സ് അപ്പ് ആന്‍ഡ്രോയ്ഡ് പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയാല്‍ വെള്ളനിറത്തില്‍ ഒരു പ്ലേ ഐക്കണ്‍ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ ലഭ്യമാകും. ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ പോപ് അപ്പായി ചെറിയ ബോക്‌സില്‍ വീഡിയോ കാണാം. ഈ ബോക്‌സ് ആപ്പിനുളളില്‍ എവിടെയും പ്ലേസ് ചെയ്യാനാവും. അതുകൊണ്ട് അതേസമയം തന്നെ മേസേജുകള്‍ അയയ്ക്കാനും സാധിക്കും.

WhatsApp to Bring Picture-in-Picture Mode for Android

RECOMMENDED FOR YOU: