വാട്‌സ്അപ്പില്‍ ഇനി ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് മെസേജ് അയയ്ക്കാനുള്ള അനുവാദം സെറ്റ് ചെയ്യാനാവും

NewsDesk
വാട്‌സ്അപ്പില്‍ ഇനി ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് മെസേജ് അയയ്ക്കാനുള്ള അനുവാദം സെറ്റ് ചെയ്യാനാവും

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുള്ള നിയന്ത്രണങ്ങള്‍ വിപുലപ്പെടുത്തികൊണ്ടുള്ള ഫീച്ചര്‍ വാട്‌സ്അപ്പ് അവതരിപ്പിച്ചു. ആന്‍ഡ്രോയിഡില്‍ വാട്‌സ് അപ്പ ബീറ്റ വെര്‍ഷന്‍ 2.18.201 ലും, ഐഫോണില്‍ വെര്‍ഷന്‍ 2.18.70ലും ഈ ഫീച്ചര്‍ ലഭിക്കും. പുതിയ ഫീച്ചര്‍ പ്രകാരം ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് ആര്‍ക്കൊക്കെ മെസേജ് അയയ്ക്കാമെന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവും. ഗ്രൂപ്പ് സെറ്റിംഗ്‌സില്‍ ആണ് പുതിയ ഓപ്ഷന്‍ ഉള്ളത്. സെന്റ് മെസേജസ് അഡ്മിനും മറ്റുള്ളവര്‍ക്കും ടോഗിള്‍ ആയികൊണ്ടിരിക്കും. 


പുതിയ സെന്റ് മെസേജ് ഒപ്ഷന് എഡിറ്റ് ഗ്രൂപ്പ് ഇന്‍ഫോയില്‍ ഗ്രൂപ്പ് സെറ്റിംഗ് സെക്ഷനിലാണുള്ളത് . ആള്‍ പാര്‍്ട്ടിസിപ്പന്റ്‌സ്, ഓണ്‍ലി അഡ്മിന്‍ എന്നിങ്ങനെ രണ്ട് ഓപ്ഷനില്‍. ഗ്രൂപ്പില്‍ ഒരു അഡ്മിന്‍ മാത്രമേ ഉള്ളൂവെങ്കിലും ഈ ഫീച്ചര്‍ ലഭ്യമാകും. ബ്രോഡ്കാസ്റ്റ് ടെക്‌സ്റ്റ് മെസേജിലൂടെ പാര്‍ട്ടിസിപ്പന്റ്‌സിന് നോട്ടിഫിക്കേഷന്‍ അയയ്ക്കും.


ഇന്ത്യയില്‍ വാട്ട്‌സ്അപ്പ് ബിസിനസ്സ് അക്കൗണ്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാറ്റ്‌ഫോമില്‍ ഒരുപാടു ഗ്രൂപ്പുകള്‍ സെയില്‍ പര്‍ച്ചേസ്, പ്രൊഡക്ട്‌സ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉപോയക്താക്കളെ ആവശ്യമില്ലാത്ത മെസേജുകള്‍ അയയ്ക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്നതിന് ഈ ഫീച്ചര്‍ സഹായിക്കും.

WhatsApp Group Admins Can Now Set 'Send Message' Permissions

RECOMMENDED FOR YOU: