വാട്ട്‌സ്അപ്പ് ചാറ്റിനുള്ളില്‍ തന്നെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ അവസരമൊരുക്കുന്നു

NewsDesk
വാട്ട്‌സ്അപ്പ് ചാറ്റിനുള്ളില്‍ തന്നെ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ അവസരമൊരുക്കുന്നു

ഐഫോണിലെ വാട്‌സ്അപ്പിന് പുതിയ അപ്‌ഡേഷന്‍- പുതുതായി രണ്ട് ഫീച്ചറുകള്‍ കൂടി അപ്‌ഡേഷനിലുണ്ട്. ചാറ്റില്‍ ഫോര്‍വേഡ് ചെയ്ത് കിട്ടുന്ന യൂട്യൂബ് വീഡിയോസ് കാണാനായി ഇനി വിന്‍ഡോയില്‍ നിന്നും പുറത്തുപോവേണ്ടതില്ല. യൂട്യൂബ് വീഡിയോസ് ചാറ്റില്‍ തന്നെ കാണാന്‍ അവസരമൊരുക്കുന്നു പുതിയ അപ്‌ഡേറ്റ്. രണ്ടാമത്തേത് റെക്കോര്‍ഡിംഗ് ലോക്ക് ചെയ്യാനുള്ള സൗകര്യമാണ്. ഇതോടെ ഉപയോക്താക്കള്‍ക്ക് ബട്ടണ്‍ ഹോള്‍ഡ് ചെയ്ത് പിടിക്കാതെ തന്നെ വോയ്‌സ് മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യാനാവും. യൂട്യൂബ് ഫീച്ചര്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലാണ് വരുന്നത്. അതുകൊണ്ട് മറ്റു ചാറ്റുകളിലേക്ക് പോയാലും യൂസേഴ്‌സിന് വീഡിയോ കാണാം. വാട്ട്‌സ്അപ്പിന്റെ ഐഫോണിനായുള്ള പുതിയ വേര്‍ഷന്‍ വാട്ട്‌സ്അപ്പ v2.17.81 ഇപ്പോള്‍ ആപ്പ് സ്റ്റോറില്‍ ലഭ്യമാണ്. 


നേരത്തെ വാട്‌സ്അപ്പില്‍ ലഭിക്കുന്ന വീഡിയോ കാണാനായി ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ വാട്‌സ്അപ്പ് ക്ലോസായി യൂട്യൂബ് അപ്ലിക്കേഷന്‍ തുറന്നുവരികയായിരുന്നു ചെയ്തിരുന്നത്.

പുതിയ അപ്‌ഡേറ്റ് ദൈര്‍ഘ്യമേറിയ വോയ്‌സ് മെസേജുകള്‍ എളുപ്പം റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്നതാണ്. വോയ്‌സ് റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് വിരല്‍ മുകളിലേക്ക് സൈ്വപ്പ ചെയ്താല്‍ മതി. റെക്കോര്‍ഡ് ബട്ടനില്‍ വിരല്‍ ചേര്‍ത്ത് വെക്കാതെ തന്നെ ദൈര്‍ഘ്യമേറിയ സന്ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും.

വോയ്‌സ് കോളില്‍ നിന്നും കോള്‍ ചെയ്യുമ്പോള്‍ തന്നെ വീഡിയോ കോളിലേക്ക് മാറാനുള്ള ഫീച്ചര്‍ ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുകയാണ് വാട്‌സ്അപ്പ്. പുതിയ അപ്‌ഡേഷനില്‍ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വീകരിക്കുന്ന ആള്‍ക്ക് കോള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാകും. കൂടാതെ വീഡിയോ മ്യൂട്ട് ചെയ്യാനുള്ള സൗകര്യവും വാട്‌സ്അപ്പ് പരീക്ഷിക്കുന്നുണ്ട്. 

ഇന്ത്യയില്‍ 200മില്ല്യണിലധികം മന്ത്‌ലി യൂസേഴ്‌സ് ഇപ്പോള്‍ തന്നെയുണ്ട്. ലോകത്ത്് 1.2ബില്ല്യണിലധികവും.
 

Whats applet users to watch youtube videos inside chat

RECOMMENDED FOR YOU: