എന്താണ് വെബ്‌സൈറ്റ് ഹോസ്റ്റിംഗ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

NewsDesk
എന്താണ് വെബ്‌സൈറ്റ് ഹോസ്റ്റിംഗ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്കറിയാം ഒരു വെബ് സൈറ്റ് എന്നു പറയുന്നത് മൂന്നു കാര്യങ്ങളുടെ കൂടിച്ചേരലാണ്. ഒരു പേര്, വെബ് സൈറ്റ് ഡിസൈന്‍, ഈ ഡിസൈന്‍ സൂക്ഷിച്ചുവെയ്ക്കാന്‍ ഒരു ഹോസ്റ്റിങ് സ്‌പേസും വേണം. ഇതില്‍ ഡിസൈന്‍ എന്നത് വണ്‍ ടൈം ചാര്‍ജ്ജാണ്. അതേ സമയം ഡൊമെയ്ന്‍, ഹോസ്റ്റിങ് എന്നിവ വര്‍ഷാ വര്‍ഷം പുതുക്കേണ്ട കാര്യങ്ങളാണ്.


നമുക്ക് ഹോസ്റ്റിങിനെ കുറിച്ച് സംസാരിക്കാം. പ്രധാനമായും  നാലു ടൈപ്പ് ഹോസ്റ്റിങുകളാണുള്ളത്. ഷെയേര്‍ഡ് ഹോസ്റ്റിങ്, റീസെല്ലര്‍ ഹോസ്റ്റിങ്, വെര്‍ച്വല്‍ പ്രൈവറ്റ് സെര്‍വേഴ്‌സ്, ഡെഡിക്കേറ്റഡ് സെര്‍വേഴ്‌സ്.

ഷെയേര്‍ഡ് ഹോസ്റ്റിങ്?
പേരില്‍ തന്നെയുണ്ട് കാര്യം. നൂറു കണക്കിനുള്ള മറ്റു സൈറ്റുകള്‍ക്കൊപ്പം നിങ്ങളുടെ സൈറ്റും ഒരു സ്‌പേസ് ഷെയര്‍ ചെയ്യുകയാണ്. തുടക്കക്കാര്‍ക്ക് തീര്‍ച്ചയായും ഏറ്റവും യോജിച്ച രീതിയാണിത്. താരതമ്യേന ചെലവ് വളരെ കുറവായിരിക്കും. എന്നാല്‍ കോര്‍പ്പറേറ്റ് സൈറ്റുകളോ ന്യൂസ് പോര്‍ട്ടര്‍ട്ടലുകളോ ഇ കൊമേഴ്‌സ് സൈറ്റുകളോ ഇതില്‍ ഹോസ്റ്റ് ചെയ്യാന്‍ ശ്രമിക്കരുത്.

റീസെല്ലര്‍ വെബ് ഹോസ്റ്റിങ്
സ്വന്തം സൈറ്റ് ഹോസ്റ്റ് ചെയ്യുന്നതോടൊപ്പം ഒരു വെബ് ഹോസ്റ്റിങ് ബിസിനസ്സ് നടത്താന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് പറ്റിയ സെര്‍വറുകളാണിത്. നിങ്ങളുടെ സ്വന്തം ബ്രാന്‍ഡില്‍ റീസെല്‍ ചെയ്യാന്‍ സാധിക്കുന്നുവെന്നതാണ് നേട്ടം. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ഷെയേര്‍ഡ് ഹോസ്റ്റിങ് ആണ് നിങ്ങള്‍ റീസെല്‍ ചെയ്യുന്നത്. വെബ് ഹോസ്റ്റിങിനെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ അറിയുമെങ്കില്‍ ഇത് നല്ല ലാഭകരമായ ബിസിനസ്സാണ്.

വെര്‍ച്വല്‍ പ്രൈവറ്റ് സെര്‍വേഴ്‌സ് (വിപിഎസ്)
നിങ്ങളുടെ ബിസിനസ്സിന് ഷെയേര്‍ഡ് സെര്‍വര്‍ പോരാതിരിക്കുകയും എന്നാല്‍ ഡെഡിക്കേറ്റഡ് സെര്‍വര്‍ വാങ്ങാനുള്ള ബജറ്റ് ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ വിപിഎസിനെ കുറിച്ച് ചിന്തിക്കേണ്ടത്. ഷെയേര്‍ഡ് സെര്‍വര്‍ നൂറു കണക്കിന് ഷെയര്‍ ചെയ്യുമെങ്കില്‍ വിപിഎസ് എന്നു പറയുന്നത് പരമാവധി 30 സൈറ്റുകള്‍ക്ക് മാത്രമാണ്. സെര്‍വര്‍ സ്പീഡും മറ്റു സൗകര്യങ്ങളും ഓരോ വിപിഎസിനും കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ സെറ്റിങ്‌സ്.

ഡെഡിക്കേറ്റഡ് സെര്‍വര്‍
ന്യൂസ് പോര്‍ട്ടലുകള്‍ക്കും ഇ കോമേഴ്‌സ് സൈറ്റുകള്‍ക്കും ഏറ്റവും യോജിച്ച ഹോസ്റ്റിങ് രീതിയാണിത്. ചെറിയൊരു ഡൗണ്‍ ടൈം ഇല്ലാതെ ബിസിനസ്സ് മുന്നോട്ടു കൊണ്ടു പോകാന്‍ ഡെഡിക്കേറ്റഡ് സെര്‍വറാണ് ഏറ്റവും യോജിച്ചത്. ഇവിടെ നിങ്ങളുടെ സെര്‍വര്‍ നിങ്ങളുടെത് മാത്രമായിരിക്കും. ഈ സെര്‍വറിന്റെ മുഴുവന്‍ നിയന്ത്രണവും നിങ്ങളുടെ കൈവശമുണ്ടായിരിക്കും. അതിനുള്ളിലുള്ള റിസോഴ്‌സുകള്‍ നിങ്ങളുടെ സൈറ്റിന് മാത്രം സ്വന്തമായിരിക്കും. ലക്ഷകണക്കിന് വിസിറ്റേഴ്‌സ് എത്തുന്ന സൈറ്റുകള്‍ക്ക് അതിന് അനുയോജ്യമായ ഡെഡിക്കേറ്റഡ് സെര്‍വറുകള്‍ എടുക്കണമെന്നു മാത്രം.

What is website hosting, things to know about webhosting

RECOMMENDED FOR YOU: