വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വൊഡാഫോണിന്റെ പുതിയ ഓഫര്‍

NewsDesk
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വൊഡാഫോണിന്റെ പുതിയ ഓഫര്‍

റിലയന്‍സ് ജിയോയോടു പൊരുതി നില്‍ക്കാനായി എല്ലാ ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായി വിപണിയിലെത്തുകയാണ്. ഇപ്പോള്‍ വൊഡാഫോണ്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കി പുതിയ സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നു.

84 ദിവസത്തേക്ക് 4ജി/ 3ജി 1 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോള്‍സും ആണ് ലഭ്യമാകുക. റിലയന്‍സ് ജിയോ ഇതേ ഓഫര്‍ 399 രൂപയ്ക്ക് പ്രഖ്യാപിച്ചിരുന്നു,  ഒപ്പം ഫ്രീ റോമിംഗ്, അണ്‍ലിമിറ്റഡ് എസ്എംഎസും ഉണ്ടായിരുന്നു.ദില്ലി - എന്‍സിആറിലെ വിദ്യാര്‍ത്ഥികള്‍ക്കായി വൊഡാഫോണ്‍ , വൊഡാഫോണ്‍ സര്‍വൈവല്‍ കിറ്റ് എന്ന പേരില്‍ സ്‌കീം പ്രഖ്യാപിച്ചിരിക്കുന്നു. പുതിയ കണക്ഷനു മാത്രമായുള്ള ഈ സ്‌കീം 445 രൂപയ്ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അണ്‍ലിമിറ്റഡ് കോള്‍സും, 84 ദിവസത്തേക്ക് 1ജിബി 4ജി അല്ലെങ്കില്‍ 3ജി ഡാറ്റയും ആണ് ലഭ്യമാകുക. കൂടാതെ മെസഞ്ചര്‍ ബാഗും ഡിസ്‌കൗണ്ട് കൂപ്പണും ഉണ്ട് ഈ ഓഫറിനൊപ്പം.

ഇതിന്റെ കാലാവധി കഴിഞ്ഞാല്‍ 352 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്യുമ്പോഴും ഇതേ സൗകര്യങ്ങള്‍ ലഭിക്കും. സര്‍വൈവല്‍ കിറ്റ് 445 രൂപയ്ക്കാണ്. ഇതില്‍ ഓല,സൊമാറ്റ തുടങ്ങിയവയുടെ ഡിസ്‌കൗണ്ട് ബുക്ക്‌ലെറ്റും 84 ദിവസത്തേക്ക് ലഭ്യമാണ്. 

അടുത്ത ഫേസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഈ സ്‌കീം വ്യാപിപ്പിക്കാന്‍ പ്ലാന്‍ ഉണ്ട് കമ്പനിയ്‌ക്കെന്ന് ഡല്‍ഹി ബിസിനസ്സ് ഹെഡ് പറഞ്ഞു.

പ്ലാന്‍ എല്ലായിടത്തുമുണ്ടാകുമെങ്കിലും ഇതില്‍ സര്‍ക്കിളനുസരിച്ച് റീചാര്‍ജ്ജ് തുക വ്യത്യസ്തമായിരിക്കും.നിലവില്‍ 84 ദിവസത്തേക്ക് ദിവസവും 300 മിനിറ്റ് പരിധിയില്‍ ആഴ്ചയില്‍ 1200 മിനിറ്റ് വിളിക്കാന്‍ സാധിക്കുന്നതും ദിവസം 1ജിബി ഡാറ്റ ലഭിക്കുന്നതുമായ ഓഫര്‍ ഡല്‍ഹിയില്‍ മാത്രമായിരിക്കും ലഭിക്കുക.

Vodafone announced new offer targeting students ,Vodafone has announced ‘Vodafone Campus Survival Kit’ for students in Delhi-NCR

RECOMMENDED FOR YOU: