യുപിഐ ബേസ്ഡ് വാട്ട്‌സ് ആപ്പ് പേമെന്റ് ഫീച്ചര്‍, ബീറ്റ വെര്‍ഷനില്‍

NewsDesk
യുപിഐ ബേസ്ഡ് വാട്ട്‌സ് ആപ്പ് പേമെന്റ് ഫീച്ചര്‍, ബീറ്റ വെര്‍ഷനില്‍

വാട്ട്‌സ് ആപ്പ് യുപിഐ ബേസ്ഡ് പേമെന്റ് ഫീച്ചര്‍ ഇന്ത്യയില്‍ ടെസ്റ്റ് ചെയ്ത് തുടങ്ങി. ഐഒഎസ്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ബീറ്റ വെര്‍ഷനിലാണ് ലഭ്യമാകുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ യൂണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ് സംവിധാനം ഉപയോഗി്ച്ച് പണം സ്വീകരിക്കാനും അയയ്ക്കാനുമാകും ഈ ഫീച്ചറില്‍. ഐഒഎസില്‍ വാട്ട്‌സ് ആപ്പ് വെര്‍ഷന്‍ 2.18.21ലും ആന്‍ഡ്രോയിഡില്‍ 2.18.41ലും ആണ് ഫീച്ചര്‍ ലഭിക്കുന്നത്. ഇന്ത്യയിലെ വാട്ട്‌സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം വാട്ട്‌സ് ആപ്പിലെ പുതിയ ഫീച്ചര്‍ ഡിജിറ്റല്‍ പേമെന്റ് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ വരുത്തുമെന്നാണ് കരുതുന്നത്.


ജിസ്‌മോ ടൈംസ് ആണ് വാട്ട്‌സ ആപ്പ് പേമെന്റ് ഫീച്ചര്‍ ഇന്ത്യയിലെ ബീറ്റ യൂസേഴ്‌സിന് ലഭ്യമാകുന്നുവെന്നത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.ചാറ്റ് വിന്‍ഡോയിലെ അറ്റാച്ച്‌മെന്റ് മെനുവിലൂടെ പുതിയ ഫീച്ചര്‍ ആസസ് ചെയ്യാനാകും.ഗാലറി, വീഡിയോ, ഡോക്യുമെന്റ്‌സ് തുടങ്ങിയ മറ്റു ഒപ്ഷനുകള്‍ക്കൊപ്പം പേമെന്റ് ഫീച്ചറും കാണിക്കും. പേമെന്റ്‌സില്‍ ക്ലിക്ക് ചെയ്താല്‍ ഒരു ഡിസ്‌ക്ലെയ്മര്‍ വിന്‍ഡോ തുറന്നു വരും. ഈ വിന്‍ഡോയില്‍ സെലക്ട് ചേയ്യേണ്ട ബാങ്ക് ലിസ്റ്റും ഉണ്ടാകും. 


യുപിഐയുമായി കണക്ട് ചെയ്യാനുള്ള ബാങ്ക് അക്കൗണ്ട് ഇവിടെ നിന്നും തിരഞ്ഞെടുക്കാം. ഇതുവരെ യുപിഐ പേമെന്‍ര് പ്ലാറ്റ്‌ഫോം ഉപയോഗിക്കാത്തവര്‍ക്ക് ഓതന്റിക്കേഷന്‍ പിന്‍ ജനറേറ്റ് ചെയ്യേണ്ടി വരും.യുപിഐ ആപ്പ് അല്ലെങ്കില്‍ നമ്മുടെ ബാങ്ക് വെബ്‌സൈറ്റ് ഉപയോഗിച്ച് യുപിഐ അക്കൗണ്ട് എടുക്കേണ്ടതുണ്ട്.
മെസേജിംഗ് ആപ്പ് ഉപയോഗിച്ച് പേമെന്റ് നടത്താന്‍ രണ്ടുപേരുടേയും വാട്ട്‌സ് ആപ്പില്‍ പേമെന്റ് ഫീച്ചര്‍ ഉണ്ടായിരിക്കേണ്ടതുണ്ടെന്ന് ഫോണ്‍ അരീന റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്ക് അക്കൗണ്ടുമായി ആപ്പിനെ ലിങ്ക് ചെയ്യാനും ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുണ്ട്.


ജൂലൈ 2017ല്‍ തന്നെ വാട്ട്‌സ് ആപ്പ് പേമെന്റ് ഫീച്ചര്‍ കൊണ്ടുവരുന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഗവണ്‍മെന്റ് യുപിഐ സംവിധാനം പ്രഖ്യാപിച്ചതുമുതല്‍ സാംസഗ്, സൊമാറ്റോ, ഗൂഗിള്‍ മുതല്‍ വാട്ട്‌സ് ആപ്പ് വരെ അവരുടെ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ പ്രൊഡക്ട്‌സില്‍ സംവിധാനം ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

UPI based payment feature now available on selected whats app beta versions

RECOMMENDED FOR YOU: