എയര്‍ടെല്‍, എയര്‍ടെല്‍ പേമെന്റ് ബാങ്ക് എന്നിവയുടെ ആധാര്‍ ബേസ്ഡ് സിം വെരിഫിക്കേഷന്‍ UIDAI റദ്ദാക്കി

NewsDesk
എയര്‍ടെല്‍, എയര്‍ടെല്‍ പേമെന്റ് ബാങ്ക് എന്നിവയുടെ ആധാര്‍ ബേസ്ഡ് സിം വെരിഫിക്കേഷന്‍ UIDAI റദ്ദാക്കി

എയര്‍ടെല്ലിന്റേയും എയര്‍ടെല്‍ പേമെന്റ് ബാങ്കിന്റെയും ഇ കെവൈസി ഉപയോഗിച്ച് സിം വെരിഫിക്കേഷന്‍ നടത്താനുള്ള ലൈസന്‍സ് താല്‍കാലികമായി UIDAI റദ്ദാക്കി. 

ഭാരതി എയര്‍ടെല്‍ ഉപഭോക്താക്കളുടെ ആധാര്‍വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയചതിനെ തുടര്‍ന്നാണിത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ മൊബൈല്‍ വെരിഫിക്കേഷന് ലഭിക്കുന്ന ആധാര്‍വിവരങ്ങള്‍ ഉപയോഗിച്ച് പേമെന്റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് യുഐഡിഎഐ ഇത്തരമൊരു നീക്കം നടത്തിയത്.ഇത്തരത്തില്‍ ഉണ്ടാക്കുന്ന പേമെന്റ് അക്കൗണ്ടുകള്‍ എല്‍പിജി സബ്‌സിഡി ലഭിക്കുന്നതിനായി ലിങ്ക് ചെയ്യുന്നതായും പരാതി ലഭിച്ചിട്ടുണ്ട്.


യുഐഡിഎഐ പുറപ്പെടുവിച്ച പെട്ടെന്ന് തന്നെ പ്രാബല്യത്തില്‍ വരുന്ന ഓര്‍ഡര്‍ പ്രകാരം ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ പേമെന്റ് ബാങ്ക് എന്നിവയുടെ ഇ കെവൈസി ലൈസന്‍സ് സസ്‌പെന്റ് ചെയ്തു.
ലൈസന്‍സ് റദ്ദാക്കിയതുമൂലം എയര്‍ടെല്ലിന് ഇനി ഇലക്ട്രോണിക് വെരിഫിക്കേഷന്‍ അഥവാ മൊബൈല്‍ സി്മ്മും 12 ഡിജിറ്റ്് ബയോമെട്രിക് നാഷണല്‍ ഐഡിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ യുഐഡിഐഎയുടെ പേപ്പര്‍ലെസ്സ് ഇകെവൈസി ഉപയോഗിക്കാന്‍ സാധിക്കില്ല.


എയര്‍ടെല്‍ പേമെന്റ് ബാങ്ക്ിന് ആധാര്‍ ഇ കെവൈസി ഉപയോഗപ്പെടുത്തി അക്കൗണ്ട് തുറക്കാനും സാധിക്കില്ല. മറ്റു മാര്‍്ഗ്ഗങ്ങള്‍ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്.

എയര്‍ടെല്‍ ബാങ്ക് തുറന്ന കാര്യം അറിയുകപോലും ചെയ്യാതെ 23ലക്ഷത്തിലധികം കസ്റ്റമേഴ്‌സ് 47കോടി രൂപയുടെ ട്രാന്‍സ്ഫറുകള്‍ അക്കൗണ്ടിലൂടെ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആധാര്‍ ഇ കെവൈസി ഉപയോഗിച്ച് സിം വെരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളില്‍ നിന്ന് കണ്‍സെന്റ് ലെറ്റര്‍ കൈപ്പറ്റാതെ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കുകയാണ് ചെയ്യുന്നത്.

ഗവണ്‍മെന്റ് എല്‍പിജി സബ്‌സിഡിയും ഈ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുണ്ട്. ഉപയോക്താക്കുളുടെ അനുമതിപത്രം ഇല്ലാതെ തന്നെ.

എയര്‍ടെല്‍, എയര്‍ടെല്‍ ബാങ്ക് എന്നിവയുമായുള്ള എഗ്രിമെന്റ് പ്രകാരം കസ്റ്റമേഴ്‌സിന്റെ ഐഡന്റന്റി ഇന്‍ഫോര്‍മേഷനുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഉറപ്പുവരുത്തേണ്ടതുണ്ട് ഇവര്‍. 

ആധാര്‍വിവരങ്ങളുടെ സുരക്ഷിതത്വം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.സുപ്രീംകോടതിയില്‍ ഇതുമായി ബന്ധപ്പെട്ട കേസ് നടന്നുകൊണ്ടിരിക്കുകയുമാണ്.

ലൈസന്‍സ് റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് യുഐഡിഎഐ ഭാരതി എയര്‍ടെല്‍, എയര്‍ടെല്‍ ബാങ്ക് എന്നിവര്‍ ആധാര്‍ ആക്ട് ശരിയായ വിധത്തില്‍ പാലിക്കുന്നുണ്ടോയെന്ന് അന്വേഷണത്തിനും ഉത്തരവിട്ടിണ്ടുണ്ട്.


റിപ്പോര്‍ട്ട് ലഭിക്കുന്ന പ്രകാരം കൂടുതല്‍ ആക്ഷനുകള്‍ യുഐഡിഎഐ എടുക്കുമെന്നാണ് അറിയുന്നത്.
ആധാര്‍ ആക്ട് 2016ലെ പല സെക്ഷനുകളും പാലിക്കുന്നില്ല എന്നാണ് എയര്‍ടെല്ലിനും എയര്‍ടെല്‍ ബാങ്കിനുമെതിരെയുള്ള പരാതികള്‍. ഇത്തരം വയലേഷന്‍സ് ദിവസവും 1ലക്ഷം രൂപ ഫൈന്‍ അടയ്‌ക്കേണ്ടിവരുന്നവയാണ്. ഫെബ്രുവരി 2015ലും സെപ്റ്റംബര്‍ 2016ലും ആണ് എയര്‍ടെല്‍, എയര്‍ടെല്‍ ബാങ്ക് യുഐഡിഎഐയുടെ ഓതന്റികേഷന്‍ യൂസര്‍ ഏജന്‍സീസായി എഗ്രിമെന്റ് ചെയ്തത്. 

സെപ്റ്റംബര്‍ 18ന് ലഭിച്ച ആദ്യ നോട്ടീസിന് എയര്‍ടെല്‍ എയര്‍ടെല്‍ ബാങ്ക് എന്നിവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് നവംബര്‍ 24ന് മറ്റൊരു നോട്ടീസും നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയായി കസ്റ്റമേഴ്‌സിന്റെ അനുമതിയില്ലാതെ അക്കൗണ്ട് തുറക്കുന്നില്ലെന്നാണ് എയര്‍ടെല്‍ അറിയിച്ചത്. അതിനു ശേഷവും നിരവധി പരാതികള്‍ ഇതുമായി ബന്ധപ്പെട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് അനന്തരനടപടിയായി ലൈസന്‍സ് റദ്ദാക്കിയത്.

യുഐഡിഎഐ എയര്‍ടെല്‍ മൊബൈല്‍ ആപ്പ് പരിശോധിച്ചപ്പോള്‍ ,ആപ്പ് തുറക്കുമ്പോള്‍ വെല്‍കം മെസേജിനൊപ്പം വരുന്ന പ്രീ ടിക്ക്ഡ് കണ്‍സെന്റ് ബോക്‌സില്‍ കണ്‍സെന്റ് ലെറ്റര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായാണ് കണ്ടെത്തിയത്. എയര്‍ടെല്‍ മൊബൈല്‍ കെ വൈസി ഉപയോഗിച്ച് എയര്‍ടെല്‍ പെമെന്റ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള സമ്മതപത്രമാണിത് എന്നാണ് അതിലെ മെസേജ്.
ആധാര്‍ ആക്ട് ആന്റ് റെഗുലേഷന്‍സിനെ പാലിക്കാത്തതാണിത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

RECOMMENDED FOR YOU: