ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസാനതീയ്യതി മാര്‍ച്ച് 31വരെ നീട്ടി

NewsDesk
ചാനലുകള്‍ തിരഞ്ഞെടുക്കാനുള്ള അവസാനതീയ്യതി മാര്‍ച്ച് 31വരെ നീട്ടി

ട്രായ്, ഉപയോക്താക്കള്‍ക്ക് ചാനലുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസാനതീയ്യതി മാര്‍ച്ച് 31വരെ നീട്ടി. 
ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത്, എല്ലാം ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോം ഓപ്പറേറ്റര്‍മാരോടും സബ്‌സ്‌ക്രൈബേഴ്‌സിനായി ബെസ്റ്റ് ഫിറ്റ് പ്ലാന്‍ രൂപീകരിക്കാന്‍ പറഞ്ഞിട്ടുണ്ട്, ഇതുവരെയും പ്ലാന്‍ തിരഞ്ഞെടുക്കാത്തവര്‍ക്കായി. കണ്‍സ്യൂമേഴ്‌സിന്റെ ഇതുവരെയുള്ള യൂസേജ് ഡാറ്റ,സംസാരഭാഷ,ചാനല്‍ പോപുലാരിറ്റി എന്നിവ  അനുസരിച്ചാവും ബെസ്റ്റ് ഫിറ്റ് പ്ലാന്‍ രൂപീകരിക്കുക.

 
ഇതുവരെയും ചാനല്‍ തിരഞ്ഞെടുക്കാത്തവര്‍ക്ക് ബെസ്റ്റ് ഫിറ്റ് പ്ലാന്‍ പ്രകാരം ചാനല്‍ തിരഞ്ഞെടുക്കാനായാണ് അവസാനതീയ്യതി നീട്ടിയത്. സബ്‌സ്‌ക്രൈബേഴ്‌സിന് മാര്‍ച്ച് 31നിടയില്‍ എപ്പോള്‍ വേണമെങ്കിലും തങ്ങളുടെ പ്ലാന്‍ തിരഞ്ഞെടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം ഡിപിഓകള്‍ ടൈം പിരിയഡ് കഴിഞ്ഞ 72മണിക്കൂറിനുള്ളില്‍ ബെസ്്റ്റ് ഫി്റ്റ് പ്ലാനിലേക്ക് മാറ്റുന്നതാണ്.


100മില്ല്യണിലധികം കേബിള്‍ ടിവി ഹോം സെര്‍വീസും, 67മില്ല്യണ്‍ ഡിടിഎച്ച് ടിവി ഹോം സര്‍വീസുമുണ്ട് രാജ്യത്ത്. ഏതാണ്ട് 65ശതമാനം കേബിള്‍ സെര്‍വീസ് കസ്റ്റമേഴ്‌സും 35ശതമാനം ഡിടിഎച്ച് കസ്്റ്റ്‌മേഴ്‌സും തങ്ങളുടെ ഇഷ്ടമുള്ള ചാനലുകള്‍ തിരഞ്ഞെടുത്തു കഴിഞ്ഞു.


പുതിയ ഫ്രയിം വര്‍ക്ക് അനുസരിച്ച് ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള ചാനല്‍ തിരഞ്ഞെടുക്കാനും അവര്‍ കാണുന്ന ചാനലുകള്‍ക്ക് മാത്രം പണമടയ്ക്കാനുമുള്ള സൗകര്യം ലഭിക്കും. 
 

TRAI extends deadline to select required channels to March 31

RECOMMENDED FOR YOU: