കോവിഡിനെതിരെ പുതിയ സാങ്കേതിക വിദ്യയുമായി സെഗുറമാക്സ്

NewsDesk
കോവിഡിനെതിരെ പുതിയ സാങ്കേതിക വിദ്യയുമായി സെഗുറമാക്സ്

ലോകത്തെ പ്രഥമ പ്ലാൻ്റ് അധിഷ്ഠിത വൈറസ് നശീകരണ സാങ്കേതിക വിദ്യയുമായി ലുധിയാന ആസ്ഥാനമായ സ്റ്റാർടപ്പ് കമ്പനി സെഗുറമാക്സ് ഗ്ലോബൽ. ഫാബ്രിക്, ഗാർമെൻ്റ്, പ്ലാസ്റ്റിക് വസ്തുക്കളുടെ പ്രതലങ്ങളിൽ പറ്റിപ്പിടിക്കുന്ന വൈറസുകളിൽ 99 ശതമാനത്തെയും ഒരു മിനിറ്റിനുള്ളിൽ നിർമാർജനം ചെയ്യുന്ന കീപ്പ്-യു-സേഫ് എന്ന ബയോ ഓർഗാനിക് സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 

നൂതനമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സ്യൂട്ട്കേസുകൾക്കും ഭക്ഷ്യവസ്തുക്കൾക്കും മറ്റുമുള്ള ക്ലിങ്ങ് റാപ്പുകൾ, ബ്രീത്തബ്ൾ 3 പിസി പിപിഇ സ്യൂട്ടുകൾ, ഡോക്ടർമാർക്കുള്ള ബ്രീത്തബ്ൾ കോട്ടുകൾ, എൻ 95 മാസ്കുകൾ, ബെഡ് ലിനൻ, ഡോക്ടർ സീറ്റ് കവറുകൾ, ട്രാവൽ ജാക്കറ്റുകൾ, ഓൾവെതർ ജാക്കറ്റുകൾ, എയർലൈൻ സീറ്റ് കവറുകൾ, ഫേസ് ഷീൽഡുകൾ, ടേബിൾ കവറുകൾ, ഗ്ലൗസുകൾ, യൂണിഫോമുകൾ, ഗ്രോസറി ഷോപ്പിങ്ങ് ബാഗുകൾ, റാപ്പിങ്ങ് പേപ്പറുകൾ തുടങ്ങി വ്യത്യസ്ത ശ്രേണികളിലുള്ള ഉത്പന്നങ്ങളാണ് കമ്പനി പുറത്തിറക്കിയത്.ഇവ 40 തവണ വരെ കഴുകി ഉപയോഗിക്കാമെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വൈറസിനെയും ബാക്റ്റീരിയയെയും ചെറുക്കാനുള്ള ശേഷി, പുനരുപയോഗ സാധ്യത, കാര്യക്ഷമത എന്നിവ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അന്തർദേശീയ അംഗീകാരമുള്ള എൻഎബിഎൽ ലാബുകളിലാണ് പരീക്ഷണങ്ങൾ നടന്നത്. ഹെൽത്ത്കെയർ, എയർലൈനുകൾ, ഹോസ്പിറ്റാലിറ്റി, പാക്കേജിങ്ങ്, സർവീസസ്, ഐടി തുടങ്ങി വിവിധ മേഖലകളിൽ പ്രയോജനം ചെയ്യുന്നവയാണ് ഈ ഉത്പന്നങ്ങൾ. 

കീപ്പ്-യു-സേഫ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് സെഗുറമാക്സ് പ്രൊഡക്റ്റ് ഡെവലപ്മെൻ്റ് ഡയറക്റ്റർ ഗൗരവ് ഖുല്ലർ അഭിപ്രായപ്പെട്ടു. പ്രതലങ്ങളിലെ വൈറസിനെ അതിവേഗം നിർമാർജനം ചെയ്യുന്നതുമൂലം സെഗുറ ജാക്കറ്റുകൾ, ഗ്ലൗസുകൾ, മാസ്കുകൾ, കൊറിയർ ബോക്സുകൾ, ബാഗുകൾ എന്നിവ ഉപയോഗിച്ച് 
ഇ-കൊമേഴ്സ് കമ്പനികൾക്ക് തങ്ങളുടെ ജീവനക്കാരുടെയും കസ്റ്റമേഴ്സിൻ്റെയും സുരക്ഷിതത്വം ഉറപ്പാക്കാനാവും. കോർപറേറ്റ് സ്ഥാപനങ്ങൾ, സർക്കാർ ജീവനക്കാർ, എയർപോർട്ട് സ്റ്റാഫ്, പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങി രോഗബാധിതരുമായും വൈറസ് ബാധിത പ്രതലങ്ങളുമായും നേരിട്ടും  നിരന്തരമായും സമ്പർക്കത്തിലാവുന്നവർക്കും ഇവ ഏറെ പ്രയോജനകരമാണ്. പൊതുസ്ഥലങ്ങളിൽ ഏറെ നേരം നിൽക്കേണ്ടിവരുന്നവർക്കും ഹൈറിസ്ക് ടച്ച് പോയന്‍റുകളുമായി സമ്പർക്കത്തിൽ വരുന്നവർക്കും സുരക്ഷാഭീതി ഒഴിവാക്കാൻ ഇവ സഹായകരമാണ്.

Start-up SeguraMAX Global introduces ‘KEEP-U-SAFE’, world’s first plant-based virus reducing technology

RECOMMENDED FOR YOU:

no relative items