ഓണ്‍ലൈന്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ വാലറ്റും

NewsDesk
ഓണ്‍ലൈന്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ വാലറ്റും
മൊബിക്വിക്കിന്റെ സഹകരണത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം പ്രൊവൈഡറായ ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് പുറത്തിറക്കിയിരിക്കുന്നു. മൊബികാഷ് എന്നാണ് പേര്. 

വാലറ്റ് ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് വേഗത്തില്‍ തന്നെ ബില്‍ പേമെന്റും മറ്റു ബാങ്ക് ട്രാന്‍സാക്ഷന്‍സും നടത്താനാവും. സ്മാര്‍ട്ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും ഒരു പോലെ വര്‍ക്ക് ചെയ്യുന്നതാണ് ഈ വാലറ്റ്.
 
15ലക്ഷത്തിലധികം വ്യാപാരികളുമായി പണമിടപാട് നടത്താനുള്ള സൗകര്യവും ഈ വാലറ്റിനുണ്ടാകും. ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ക്ക് ഒരു പാടു സ്വീകാര്യതയുള്ള ഗ്രാമീണമേഖലയിലെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാണ് ഇത്. 
എല്ലാവര്‍ക്കും സൗകര്യപ്രദമായും സുഖകരമായും ഉപയോഗിക്കാനാവും വിധമാണ് ഈ ആപ്പ് എന്ന് ബിഎസ് എന്‍ എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ.
 
SNL launches mobile wallet developed by MobiKwik

RECOMMENDED FOR YOU: