ജിയോ ജിഗാഫൈഫര്‍ 1100 പട്ടണങ്ങളില്‍, ആഗസ്റ്റ് 15മുതല്‍ രജിസ്‌ട്രേഷന്‍

NewsDesk
ജിയോ ജിഗാഫൈഫര്‍ 1100 പട്ടണങ്ങളില്‍, ആഗസ്റ്റ് 15മുതല്‍ രജിസ്‌ട്രേഷന്‍

ജിയോ ജിഗാഫൈബര്‍ 1100 സിറ്റികളില്‍. ആര്‍ഐല്‍ എജിഎമ്മിന്റെ ഏറ്റവും വലിയ ഇവന്റ് ആണിത്. ജിയോഫോണ്‍ 2വും അവതരിപ്പിച്ചു. രണ്ട് വര്‍ഷത്തോളമായി ഫൈബര്‍ ടു ദ ഹോം ബ്രാഡ്ബാന്റ് സെര്‍വീസ് ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. മൊബൈല്‍ ഉപകരണങ്ങള്‍ക്ക് വാള്‍ ടു വാള്‍ ബ്രോഡ്ബാന്റ് സേവനം നല്‍കുക എന്നാണ് ലക്ഷ്യമിടുന്നത്. ടിവിയിലും സ്മാര്‍ട്ട് ഹോം ഉപകരണങ്ങളിലും ഇത് വര്‍ക്ക് ചെയ്യും. ജിഗാടിവി സെറ്റ് ടോപ്പ് ബോക്‌സ് ഉപയോഗപ്പെടുത്തിയാണ് ടിവിയില്‍ ലഭ്യമാകുക. ജിഗാടിവി ഉള്ളവര്‍ക്ക് ടിവിയിലൂടെ ഫോണ്‍കോളും നടത്താനാവും. 


മാസങ്ങളായുള്ള ടെസ്‌ററുകള്‍ക്ക് ശേഷം ജിയോ ഇപ്പോള്‍ ജിയോ ജിഗാഫൈബര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. 1ജിബിപിഎസ് സ്പീഡ് ആണ് ഓഫര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്റ് സെന്‍വീസ് ആയിരിക്കുമിതെന്ന് അംബാനി ചടങ്ങില്‍ പറഞ്ഞു. 1100 സിറ്റികളില്‍ ഒരേ സമയം വീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ സേവനം ആരംഭിക്കും.


അള്‍ട്രാ എച്ച് ഡി എന്റര്‍ടെയ്ന്‍മെന്റ് ടിവി, മള്‍ട്ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിംഗ്, വോയ്‌സ് ആക്ടിവേറ്റഡ് വര്‍ച്ച്വല്‍ അസിസ്റ്റന്റ്, വിര്‍ച്ച്വല്‍ റിയാലിറ്റി ഗെയിമിംഗ് , ഷോപ്പിംഗ്, സ്മാര്‍ട്ട് ഹോം സൊലൂഷന്‍സ് എന്നിവയും ജിയോ ജിഗാഫൈബര്‍ സബ്‌സ്‌ക്രൈബേഴ്‌സിനായി നല്‍കും. 


ജിയോജിഗാഫൈബര്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 15മുതല്‍ മൈജിയോ ആപ്പിലുടേയും ജിയോ.കോം വെബ്‌സൈറ്റ് വഴിയും നടത്താം. രജിസ്‌ട്രേഷനില്‍ നിന്നും ലഭിക്കുന്ന താത്പര്യമുള്ളവരുടെ ലൊക്കാലിറ്റി അനുസരിച്ചാവും മുന്‍ഗണന തീരുമാനിക്കുക. 


ജിഗാടിവി, സബ്‌സ്‌ക്രൈബേഴ്‌സിന് വോയ്‌സ് കമാന്റ് മൈക്രോഫോണ്‍ എനേബിള്‍ഡ് ടിവി റിമോട്ടിലൂടെ ഉപയോഗിക്കാനാവും ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ സിനിമ, ജിയോ ടിവി കോള്‍, തുടങ്ങിയവയ്ക്കായി.

Reliance jio launched Jio Giga Fiber officially

RECOMMENDED FOR YOU: