500 രൂപയുടെ 4ജി ഫീച്ചര്‍ ഫോണുമായി റിലയന്‍സ് ജിയോ

NewsDesk
500 രൂപയുടെ 4ജി ഫീച്ചര്‍ ഫോണുമായി റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ എല്ലാവരും കാത്തിരിക്കുന്ന 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണ്‍ ഈ മാസം പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. 500 രൂപയായിരിക്കും വിലയെന്നാണ് സൂചന.ടെലികോം മേഖലയില്‍ ഒരു വമ്പന്‍ വിപ്ലവമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈ 21ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഫോണ്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

വില കുറച്ച് രണ്ട കോടി 4ജി ഫീച്ചര്‍ ഫോണ്‍ ഹാന്‍ഡ് സെറ്റുകളെങ്കിലും പുറത്തിറക്കും. ജൂലൈ അവസാനമോ ആഗസ്റ്റ് ആ്ദ്യവാരത്തിലോ ഫോണ്‍ വിപണിയിലെ്ത്തുമെന്നാണ് കരുതുന്നത്. 

കഴിഞ്ഞ ഏപ്രിലില്‍ ്പ്രഖ്യാപിച്ച 84 ദിവസത്തേക്കുള്ള ധന്‍ ധന്‍  ഓഫര്‍ അവസാനിക്കാനിരിക്കെ പുതിയ ഓഫര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും.2ജി സബ്‌സ്‌ക്രൈബേഴ്‌സ് 4ജിയിലേക്ക് സ്വിച്ച് ചെയ്യണമെന്ന ഉദ്ദേശത്തില്‍ ഹാന്‍ഡ്‌സെറ്റ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ റിലയന്‍സ് ശ്രമിക്കും. 

തുടക്കത്തിലെ വേഗത ജിയോയ്ക്ക് സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടുന്നതിന് പിന്നീടുണ്ടായിരുന്നില്ല്. ഇതിന് പ്രധാന കാരണമായത് എല്ലാവര്‍ക്കും താങ്ങാവുന്ന വിലയിലുള്ള 4ജി ഹാന്‍ഡ്‌സെറ്റിന്റെ ലഭ്യതകുറവായിരുന്നു. പുതിയ ഫീച്ചര്‍ 4ജി വോള്‍ട്ട് ഫോണുകളുടെ വില എല്ലാവര്‍ക്കും കൈയ്യിലൊതുങ്ങുന്നതായിരിക്കും. ഇത് ജിയോയ്ക്ക് കൂടുതല്‍ കസ്റ്റമേഴ്‌സിനെ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഈ ഫീച്ചര്‍ ഫോണുകളുടെ വരവ് ടെലികോം മാര്‍ക്കറ്റില്‍ വന്‍ചലനമായിരിക്കും ഉണ്ടാക്കുക. എല്ലാവരും ഈ ഫോണിലേക്ക് മാറുന്നത് മറ്റു കമ്പനികള്‍ നഷ്ടമുണ്ടാക്കുമെന്ന് തീര്‍്ച്ച. ജിയോ മാത്രമാണ് 4ജി വോള്‍ട്ട് നെറ്റ്വര്‍ക്ക് പ്രധാനം ചെയ്യുന്ന ഒരേ ഒരു ഓപ്പറേറ്റര്‍.എയര്‍ട്ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നിവരെല്ലാം ഈ ടെക്‌നോളജി പരീക്ഷിക്കുന്നുവെയുള്ളൂ. ഇതുവരെ ആരും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Reliance Jio will launch Rs 500 4G VoLTE handset

RECOMMENDED FOR YOU: