ആയിരം രൂപയ്ക്ക് 4ജി ഫീച്ചര്‍ ഫോണുമായി ജിയോ

NewsDesk
ആയിരം രൂപയ്ക്ക് 4ജി ഫീച്ചര്‍ ഫോണുമായി ജിയോ

4ജി വോള്‍ട്ട് സപ്പോര്‍ട്ട് ചെയ്യുന്ന ഫീച്ചര്‍ ഫോണുകള്‍ റിലയന്‍സ് ജിയോ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആയിരം രൂപയ്ക്ക് ഈ ഫോണുകള്‍ ലഭ്യമാകുമെന്നാണ് പറയുന്നത്.

സാധാരണക്കാരെ തങ്ങളുടെ സേവനപരിധിയിലാക്കുക എന്ന ലക്ഷ്യവുമായാണ് പുതിയ ഫോണുകള്‍ വിപണിയിലെത്തിക്കുന്നത്. സൗജന്യ വോയ്‌സ് കോളുകള്‍ വാഗ്ദാനം ചെയ്തുകൊണ്ടാണ് റിലയന്‍സ് ഗ്രൂപ്പ് ജിയോ ലോഞ്ച് ചെയ്തത്. ടെലികോം മേഖലയില്‍ തന്നെ വന്‍ മത്സരത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ജിയോ അവതരിപ്പിച്ചത്. 

റിപ്പോര്‍ട്ടുകളനുസരിച്ച് രണ്ടു തരം ഫോണുകളാണ് റിലയന്‍സ് ഉടന്‍ തന്നെ വിപണിയിലേക്കെത്തിക്കുന്നത്. ആയിരം രൂപ റേഞ്ചിലുള്ളതും 1500 രൂപ റേഞ്ചിലുളളതും. 2017 മാര്‍ച്ച് മാസത്തോടെ വിപണിയിലേക്കെത്തുമെന്നാണ് കരുതുന്നത്. സ്മാര്‍ട്ട് ഫോണുകളില്‍ ഉള്ള ഫ്രണ്ട് ഫേസിംഗ് ക്യാമറ ഉള്‍പ്പെടുത്തിയാണ് ജിയോ ഫീച്ചര്‍ ഫോണുകള്‍ എത്തുക. ജിയോയുടെ ചില സ്‌പെഷ്യല്‍ ഫീച്ചറുകളും ഈ ഫോണില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. ജിയോ ചാറ്റ്, ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്റ് തുടങ്ങിയവ. 

ഇതില്‍ ടച്ച് സ്‌ക്രീന്‍ സൗകര്യം ഉണ്ടാവില്ലെങ്കിലും 4ജി ഡാറ്റയില്‍ റണ്‍ ചെയ്യുകയും ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാവും.

4ജി എനേബിള്‍ഡ് സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ വില 3000 രൂപയാണ്.
റിലയന്‍സ് ജിയോ പുതിയ ഫീച്ചര്‍ ഫോണുകള്‍ ഇറക്കുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ കമ്പനികള്‍ക്ക് ഭീഷണിയായേക്കാം.

നിലവില്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കടുത്ത മത്സരമാണുള്ളത്. സ്മാര്‍ട്ട് ഫോണ്‍ സൗകര്യത്തോടെ ഫീച്ചര്‍ ഫോണുകള്‍ എത്തുന്നതോടെ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വന്‍ഇടിവ് വരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഈ ഫോണുകള്‍ വിപണിയിലെത്തുന്നതോടെ ഫ്രീ വോയ്‌സ് കോള്‍ ഓഫറോടെ 4ജി വോള്‍ട്ട് ടെക്‌നോളജിയിലുള്ള ഫീച്ചര്‍ഫോണുകള്‍ റിലയന്‍സിന് സ്വന്തമാകും.
 

Reliance Jio may launch Rs 1000 feature phone with 4G VoLTE, free calls

RECOMMENDED FOR YOU: