റിലയന്‍സ് ജിയോ, ഫ്രീ സെര്‍വീസ് മാര്‍ച്ച് 31ന് അവസാനിക്കുന്നില്ല

NewsDesk
റിലയന്‍സ് ജിയോ, ഫ്രീ സെര്‍വീസ് മാര്‍ച്ച് 31ന് അവസാനിക്കുന്നില്ല

ആറുമാസത്തെ ഫ്രീ സെര്‍വീസ് മാര്‍ച്ച് 31ന് പൂര്‍ണ്ണമായും അവസാനിക്കുന്നില്ല. ചെറിയ തുകയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസത്തേക്ക് ഫ്രീ വോയ്‌സ് കോള്‍ സൗകര്യം ഡാറ്റയോടൊപ്പം ലഭിക്കും. 

ജൂണ്‍ 30 വരെ ലഭിക്കുന്ന തരത്തില്‍ പുതിയ ഒരു താരീഫ് അവതരിപ്പിച്ചു. 100 രൂപയ്ക്ക് റീചാര്‍ജ്ജ് ചെയ്താല്‍ ഡാറ്റയ്‌ക്കൊപ്പം ഫ്രീ വോയ്‌സ് കോള്‍ ലഭിക്കും.

ജിയോയുടെ ഫ്രീ വോയ്‌സ് ആന്റ് ഡാറ്റ ഓഫറുകള്‍ മാസം കൊണ്ട്  72 മില്ല്യണ്‍ ഉപഭോക്താക്കള്‍ ഉപയോഗിക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5നാണ് റിലയന്‍സ് ജിയോ അവതരിപ്പിച്ചത്. ജിയോയുടെ വരവോടെ ഇന്ത്യയിലെ വമ്പന്‍ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, വൊഡാഫോണ്‍ ഇന്ത്യ തുടങ്ങിയവര്‍ക്ക് അവരുടെ വോയ്‌സ് ഡാറ്റ നിരക്കുകള്‍ വെട്ടി കുറക്കേണ്ടി വന്നിരുന്നു. 

ജിയോയുടെ റേറ്റുകള്‍ ആകര്‍ഷകമാണെങ്കില്‍ പോലും കൂടുതല്‍ ഉപഭോക്താക്കളും റിലയന്‍സ് ജിയോ അവരുടെ പ്രൈമറി കണക്ഷന്‍ ആക്കിയിട്ടില്ല. അതുകൊണ്ട് തന്നെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുക എന്നത് ജിയോയ്ക്ക് വന്‍ പ്രശ്‌നമായിതീരും. കസ്റ്റമേഴ്‌സ് നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്.

കസ്റ്റമേഴ്‌സിനെ പിടിച്ചുനിര്‍ത്താനായി ചെറിയ ചാര്‍ജ്ജ് മാത്രം ഈടാക്കുക എന്നതാണ് തുടക്കത്തില്‍ ജിയോ ചെയ്യുന്നത്. ഓഫര്‍ പിന്‍വലിക്കുന്നതോടെ പലരും അവരുടെ പ്രൈമറി കണക്ഷനിലേക്ക് മാറാന്‍ സാധ്യത ഉണ്ട്.കോള്‍ ഡ്രോപ്പ് പ്രോബ്ലം സോള്‍വ് ചെയ്യാതെ അവര്‍ക്ക് നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഈ സാഹചര്യത്തില്‍ സാധിക്കില്ല എന്നാണ് വിദഗ്ദ്ധാഭിപ്രായം. ചെറിയ ചാര്‍ജ്ജ് മാത്രം ഡാറ്റയ്ക്ക് ഈടാക്കുന്നത് കസ്റ്റമേഴ്‌സിന്റെ പെട്ടെന്നുള്ള കൊഴിഞ്ഞുപോക്കിനെ തടഞ്ഞുനിര്‍ത്താന്‍ സഹായിച്ചേക്കും.

മറ്റു ടെലികോം ഓപ്പറേറ്റേഴ്‌സെല്ലാം അവരുടെ നിരക്കുകള്‍ ഇപ്പോള്‍ തന്നെ കുറച്ച സാഹചര്യത്തില്‍ അതിലും കുറഞ്ഞ നിരക്കുകള്‍ കമ്പനി കണ്ടെത്തേണ്ടിയിരിക്കുന്നു. 

കഴിഞ്ഞ ആഴ്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് 30000 കോടി ജിയോ യ്ക്കു വേണ്ടി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ തന്നെ 1,71,000 കോടി കമ്പനി ഇതില്‍ നിക്ഷേപിച്ചിട്ടുണ്ട്.
 

Reliance Jio users, free services are not 'ending' on March 31

RECOMMENDED FOR YOU: