പാന്‍ ആധാര്‍ ലിങ്കിംഗ് അവസാനതീയ്യതി മാര്‍ച്ച് 2019വരെ നീട്ടി

NewsDesk
പാന്‍ ആധാര്‍ ലിങ്കിംഗ് അവസാനതീയ്യതി മാര്‍ച്ച് 2019വരെ നീട്ടി

പാന്‍കാര്‍ഡ് ആധാര്‍കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള അവസാനതീയ്യതി മാര്‍ച്ച് 2019ലേക്ക് മാറ്റിയതായി സെന്ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉത്തരവിറക്കി.


ഇത് അഞ്ചാമത്തെ തവണയാണ് ഗവണ്‍മെന്റ് വ്യക്തികള്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പറും ബയോമെട്രിക് ഐഡിയും ബന്ധിപ്പിക്കുന്നതിനുള്ള തീയ്യതി നീട്ടുന്നത്. 


മാര്‍ച്ച് 27നായിരുന്നു അവസാനം തീയ്യതി നീട്ടിയത്, കാലാവധി ജൂണ്‍ 30ന് രാത്രി അവസാനിക്കാനിരിക്കെ രാത്രി ഏറെ വൈകിയാണ് ഇന്‍കം ടാക്‌സ് ആക്ട് 119 പ്രകാര തീയ്യതി നീട്ടികൊണ്ടുള്ള ഉത്തരവിറക്കിയത്.


ആധാര്‍കാര്‍ഡുമായി ബന്ധപ്പെട്ടുള്ള സുപ്രീകോടതി ഉത്തരവ് ഇനിയും വരാനുണ്ട്. ഈ സാഹചര്യം കണക്കിലെടുത്തുള്ള നടപടിയാവും തീയ്യതി നീട്ടിയത്.


പുതിയതായി ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്‍സ്റ്റന്റ് പാന്‍കാര്‍ഡ് അലോട്ട്‌മെന്റ് സംവിധാനം ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇറക്കിയിട്ടുണ്ട്. ആദ്യമായി പാന്‍കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്ക് ഇന്‍സ്റ്റന്റ് ആധാര്‍ബേസ്ഡ് പാന്‍ അലോട്ട്‌മെന്റ് സംവിധാനം ഉപയോഗിക്കാം. വാലിഡ് ആധാര്‍ നമ്പറുള്ളവര്‍ക്ക് ഈ ഫസിലിറ്റി സൗജന്യമായി ഉപയോഗിക്കാം. ഇ പാന്‍ ഇന്‍സ്റ്റന്റ് അലോട്ടമെന്റ് നിശ്ചിത കാലാവധിയിലേക്ക് മാത്രമായിരിക്കും. ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് അടിസ്ഥാനത്തിലായിരിക്കും ഈ സേവനം ലഭ്യമാകുക.

RECOMMENDED FOR YOU: