ഒപ്പോ റിയല്‍ മി 1 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ 

NewsDesk
ഒപ്പോ റിയല്‍ മി 1 സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ 

ഒപ്പോ അവരുടെ പുതിയ സബ് ബ്രാന്റിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ റിയല്‍ മി ഇന്ന് (മെയ് 15) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.റിയല്‍ മി 1 ഉദ്ഘാടന ചടങ്ങുകള്‍ ഉച്ചയ്ക്ക് 12.30 നാണ്, റിയല്‍ മി യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലൈവ് സ്ട്രീമിംഗ് ഉണ്ടാകും. ചൈനീസ് കമ്പനിയുടെ റിയല്‍മി ബ്രാന്റ് ഇ കൊമേഴ്‌സിനെ ഉദ്ദേശിച്ചുള്ളതാണ്. സ്മാര്‍ട്ട്‌ഫോണുകള്‍ 10000രൂപയ്ക്കും 20000രൂപയ്ക്കും ഇടയില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശവുമുണ്ട്. കൂടുതല്‍ പ്രീമിയം ഫോണുകള്‍ ഇറക്കാനും തീരുമാനമുണ്ട്.ആമസോണ്‍ ഇന്ത്യയുമായുള്ള പാര്‍ട്ടണര്‍ഷിപ്പിലാണ് റിയല്‍മി ബ്രാന്റുകള്‍ ഇറക്കുന്നത്. ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍, അതിന്റെ സവിശേഷതകളെ പറ്റി, നിലവില്‍ ലഭ്യമല്ല. 


റിയല്‍ മി യ്ക്കായി ആമസോണ്‍ ഇന്ത്യ ഒരു മൈക്രോ സൈറ്റ് ആരംഭിച്ചിട്ടുണ്ട് ,അതില്‍ ഫോണിന്റെ കീഫീച്ചേഴ്‌സ് പറയുന്നുണ്ട്. മെറ്റാലിക് ഫ്രയിമില്‍ ട്രൈയാംഗുലര്‍ കട്ടുള്ള ഷൈനി ബാക്ക് പാനല്‍ ആണ് ഹെഡ്‌സെറ്റിലുള്ളത്. സിംഗിള്‍ റിയര്‍ ക്യാമറ, എല്‍ഇഡി ഫ്‌ലാഷോടു കൂടിയത്. 


റിയല്‍ മി സ്മാഫോണിലെ റിയര്‍ പാനല്‍ ഡിസൈനിനെ പറ്റി കമ്പനി പറഞ്ഞിരിക്കുന്നത് അടുത്തിടെ അവതരിപ്പിച്ച ഒപ്പോ എ3യ്ക്ക് സമാനമാണ് റിയല്‍ മി എന്നാണ്.

Oppo Real me 1 to launch in India

RECOMMENDED FOR YOU: